പാലാ : മീനച്ചില്‍ താലൂക്കില്‍ അതിഭീകരമായി പിടിമുറുക്കിയിരിക്കുന്ന ബ്ളേഡ് മാഫിയാസംഘങ്ങളുടെ പീഡനവും ഭീഷണിയും മൂലം കഷ്ടപ്പെടുന്നവരുടെ യോഗം ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ൫മണിക്ക് പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടക്കും. പാലായിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകള്‍ വീടും സ്ഥലവും പണവും മറ്റുവസ്തുക്കളും നഷ്ടപ്പെട്ട് ജീവന് ഭീഷണിയായവരും ആത്മഹ്ത്യ ചെയ്തവരും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടവരും നിരവധിയാണ്. ഇത്തരം അന്വേഷണങ്ങള്‍ വഴിമുട്ടിനില്‍ക്കുകയാണ്. നിയോജകമണ്ഡലം പ്രസിഡണ്റ്റ് പി.പി.നിര്മ്മലണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സമിതിയംഗം അഡ്വ. നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ ഉപാദ്ധ്യക്ഷന്‍ ടി.ആര്.നരേന്ദ്രന്, എന്‍.കെ.ശശികുമാര്‍, കെ.എന്‍.മോഹനന്, പ്രഭാത്കുമാര്‍, സെബാസ്റ്റ്യന്‍ ജോസഫ്, ടി.ഡി.ബിജു, ജി.രഞ്ജിത്ത്, സജന്, രാജു മേലുകാവ്, ശുഭസുന്ദര്‍രാജ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: