കോട്ടയം : സാങ്കേതിക വിദ്യയിലെ നൂതനപ്രവണകളെക്കുറിച്ച് പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച ത്രിദിന അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സ് സമാപിച്ചു. സമാപനസമ്മേളനത്തില്‍ എഐസിടിഈ ബംഗളൂരു റീജിയണല്‍ ഡയറക്ടര്‍ ഡോ.ശ്രീകൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. ആര്‍ഐടി പ്രിന്‍സിപ്പല്‍ ഡോ.കെ.പി.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഡോ.എം.എസ്.ജയമോഹനന്, പ്രൊഫ. ജയിന് പി. ജോര്‍ജ്, അശ്വിന് ആര് എന്നിവര്‍ സംസാരിച്ചു. രാജ്യത്തിണ്റ്റെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും കോളേജുകളില്‍ നിന്നുമായി ൫൨ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. സേത്തി അവതരിപ്പിച്ച തിരശ്ചീന പ്രതലത്തിനു പകരം സ്ഥലത്തിണ്റ്റെ രേഖാംശമനുസരിച്ച് ചെരിവ് പ്രതലത്തില്‍ പ്രവര്‍ത്തിപ്പിച്ച് അതുവഴി മെച്ചപ്പെട്ട ക്ഷമതയും ചെലവുകുറഞ്ഞ തുമായ സോളാര്‍ കുക്കര്‍ പ്രതിനിധികളുടെ പ്രശംസ പിടിച്ചു പറ്റി. യന്ത്രനിര്‍മ്മാണത്തില്‍ ഉരുക്കിനു പകരം ഗ്രാനൈറ്റ് മിശ്രിതം ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പ്രബന്ധവും കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടു. കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ. ശോഭനാ എന്‍ വി. സ്വാഗതവും പ്രൊഫ. പി.എന്‍.തങ്കച്ചന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: