കോട്ടയം : എമിഗ്രേഷന്‍ ഉള്ള എല്ലാ പ്രവാസികള്‍ക്കും പ്രധാനമന്ത്രി പ്രഖ്യാപിച്ച സഹായപദ്ധതി ഈ വര്‍ഷം നടപ്പിലാക്കുമെന്ന് കേന്ദ്ര പ്രവാസ്യകാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഫെഡറേഷന് ഓഫ് മലയാളീസ് അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് എന്ന സംഘടനയുടെ കേരള കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് തുല്യമായ തുക കേന്ദ്ര സര്‍ക്കാരും നല്‍കും. വനിതകള്‍ക്കാണെങ്കില്‍ ഇരട്ടി തുകയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഇത് പ്രവാസി ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പാസ്പോര്‍ട്ടുള്ള എല്ലാ പ്രവാസികള്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള പേര് ചേര്‍ക്കുന്നതിനുള്ള നടപടി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഇതിന് ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യം പ്രയോജനപ്പെടുത്തും. പുതിയ തലമുറകള്‍ക്ക് നാടുമായുള്ള ബന്ധം മുറിഞ്ഞുപോകാതെ നോക്കുന്നതിനുള്ള ബാധ്യത രക്ഷിതാക്കള്‍ക്ക് ഉണ്ട്. ഇതിനായി എല്ലാ വിദേശ മലയാളി സംഘങ്ങളും പരിശ്രമിക്കണം. കുട്ടികള്‍ക്ക് വീട്ടില്‍ മാതൃഭാഷ സംസാരിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. ഇത് നിര്‍ബന്ധമാക്കുകയും വേണമെന്ന് വയലാര്‍ രവി പറഞ്ഞു. ഫോമാ പ്രസിഡണ്റ്റ് ബേബി ഉരാളില്‍ അദ്ധ്യക്ഷത വഹിച്ചു. ആണ്റ്റോ ആണ്റ്റണി എം.പി. മോന്‍സ് ജോസഫ് എം. എല്‍. എ., മുന്‍ മുഖ്യമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്, മുന്‍ എം. എല്‍. എ. എം. മുരളി, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: