കോട്ടയം : ശുദ്ധജലവും ശുചിത്വവും ഉറപ്പു വരുത്താന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കടപ്ളാമറ്റത്ത് ജലനിധി രണ്ടാംഘട്ടത്തിണ്റ്റെ സംസ്ഥാനതല പ്രവര്‍ത്തന ആരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജലം ഏറ്റവും വിലപ്പെട്ട വസ്തുവായി മാറിയിരിക്കുന്നു. ഒരിക്കലും തിരിച്ചുവരില്ലെന്ന് വിചാരിച്ചിരുന്ന പകര്‍ച്ചവ്യാധികള്‍ നമ്മുടെ നാട്ടില്‍ തിരിച്ചുവന്നു. ശുചിത്വത്തിലും കുടിവെളളത്തിലും ശ്രദ്ധിക്കാതിരുന്നതിണ്റ്റെ ഫലമാണിത്. കേരളം എന്തു നേടിയാലും ശുചിത്വവും ശുദ്ധജലവും ഇല്ലെങ്കില്‍ നേട്ടങ്ങള്‍ക്ക് പ്രയോജനമില്ല. ജനകീയപങ്കാളിത്തത്തോടെ ത്രിതലപഞ്ചായത്തുകള്‍, എന്‍.ജി.ഒ.കള്‍, സന്നദ്ധസംഘടനകള്‍, സമാനചിന്താഗതിയുളള സംഘടനകള്‍ എന്നിവ യോജിച്ചു നടത്തുന്ന പദ്ധതിയാണ് ജലനിധി. പദ്ധതിയുടെ ഉപഭോക്തൃവിഹിതം ൧൦ ശതമാനമായി ഈ വര്‍ഷം കുറച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അഞ്ചു ശതമാനം പണമായും ബാക്കി അധ്വാനമായും നല്കിയാല് മതി- മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ൨൨൪ പഞ്ചായത്തുകളില്‍ രണ്ടു വര്‍ഷത്തിനകം ജലനിധി പൂര്‍ത്തിയാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച ജലവിഭവമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. വറ്റാത്തതും ശുദ്ധവുമായ കുടിവെളളസ്രോതസ്സുകള് കണ്ടെത്തണം. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാന്‍ ലോകബാങ്ക് സഹായം നല്‍കും. ൧,൦൨൨ കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ സ്വാഗതം ആശംസിച്ചു. പദ്ധതി ഉടമ്പടി കൈമാറ്റം ജലനിധി സഹായസംഘടനയുടെ പേട്രനായ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസിന് നല്കി മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. പദ്ധതി പ്രകാശനം ജോസ് കെ. മാണി എം.പി. നിര്‍വ്വഹിച്ചു. ജലനിധി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രണവ് ജോതിനാഥ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ഉഴവൂറ്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് എം.എം. തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റുമാരായ കെ.എ. ചന്ദ്രന്, രാജന് മുണ്ടമറ്റം, ജില്ലാപഞ്ചായത്തംഗം മിനി ബാബു, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ മേരിക്കുട്ടി തോമസ്, അംബികാ സുകുമാരന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: