ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം എണ്ണടാങ്കറുകള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പദ്ധതിയിടവെ അറസ്റ്റിലായ ഇമാമിനെ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചു. ട്രിനിഡാഡ് ആന്റ് ടൊബാഗോയില്നിന്നുള്ള ഷിയാ ഇമാമായ കരീം ഇബ്രാഹിമിനാണ് അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചത്. 2011 മെയില്‍ കരിം ഇബ്രാഹിം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘത്തിന് സഹായങ്ങള്‍ ചെയ്ത് നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ആക്രമണത്തിനായി ഇറാനില്‍നിന്ന് സാമ്പത്തികസഹായം തേടാനും അക്രമികളെ ഇമാം പ്രേരിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിമിനെ കൂടാതെ അബ്ദുള്‍ നൂര്‍ എന്നിവരെ ട്രിനിഡാഡില്‍നിന്ന് 2007 ല്‍ അറസ്റ്റ്ചെയ്തിരുന്നു. പിന്നീട് ഇവരെ വിചാരണക്കായി അമേരിക്കക്ക് കൈമാറി. ഗൂഢാലോചനയില്‍ പങ്കെടുത്ത യുഎസ് പൗരന് റസല്‍ ഡെഫ്രൈയ്റ്റസിനെ ന്യൂയോര്‍ക്കില്‍നിന്ന് അറസ്റ്റ്ചെയ്തിരുന്നു. ഡെഫ്രെയ്റ്റസിനെയും ഗയാന പാര്‍ലമെന്റിലെ മുന്‍ അംഗവുമായ ഖാദിറിനെയും നേരത്തെതന്നെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്നു. കെന്നഡി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആളാണ് ഡെഫ്രെയ്റ്റ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: