അസന്‍സോള്‍: ഹൗറ-ജമ്മുതാവി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്രചെയ്തവരെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവെപ്പില്‍ റെയില്‍വെ ജീവനക്കാരന് മരിച്ചു. പശ്ചിമബംഗാളില്‍ അസന്‍സോള്‍ സ്റ്റേഷനില്‍ പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുപി ഹിമഗിരി എക്സ്പ്രസ് അസന്‍സോള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ടിക്കറ്റ് ചോദിച്ച അറ്റന്ഡറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ടിക്കറ്റ് പരിശോധകന് സാഗര്‍ താക്കൂറാണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരന് ഷായുടെ നില ഗുരുതരമാണെന്ന് റെയില്രെ അധികൃതര്‍ വ്യക്തമാക്കി. വെടിവെപ്പ് നടത്തിയത് ഹൗറ സ്റ്റേഷനില്‍നിന്ന് കയറിയ രണ്ടുപേരാണെന്ന് സൂചനയുണ്ട്. എസി കമ്പാര്‍ട്ടുമെന്റില്‍ കയറിയപ്പോള്‍ ഇവര്‍ മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ ടിക്കറ്റ് പരിശോധകന് എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചത്. തീവണ്ടി അസന്‍സോള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുവരും രക്ഷപ്പെട്ടുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: