കോട്ടയം : ജില്ലയിലെ അയര്‍ക്കുന്നം, കിടങ്ങൂറ് വില്ലേജുകളില്‍ നടത്തിയ പരിശോധയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 11 ഇഷ്ടികക്കളങ്ങള്‍ കണ്ടെത്തി. ജില്ലാ ജിയോളജിസ്റ്റ് സി.കെ. ബൈജുവിണ്റ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റണ്റ്റ് ജിയോളജിസ്റ്റ് പി.എന്‍. ബിജുമോന്, മിനറല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ ബി. ആനന്ദകുമാരി, വില്ലേജ് ഓഫീസര്‍മാരായ ബിനി. കെ.കെ., ഷൈനി ചെറിയാന് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 565500 രൂപ പിഴ ഈടാക്കിയതായും തുടര്‍ന്നും കര്‍ശന പരിശോധന നടത്തുമെന്നും ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: