പാലാ: ഭാരതത്തിണ്റ്റെ സാമൂഹിക വളര്‍ച്ചയില്‍ വിവേകാനന്ദസ്വാമികളുടെ സ്വാീധനം പ്രസക്തമാണെന്ന് ഹരിപ്പാട് ശ്രീനാരായണകൃഷ്ണ മഠാധിപതി സ്വാമി വീരഭദ്രാനന്ദ മഹാരാജ് അഭിപ്രായപ്പെട്ടു. വിവേകാനന്ദ വാണികള്‍ മധുരവും മഹത്തരവുമായ സംഗീതം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ രാമകൃഷ്ണാനന്ദനഗറില് നടക്കുന്ന മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് ‘വന്ദേവിവാകാനന്ദം’ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്വാമികള്‍. സ്വധര്മ്മത്തിണ്റ്റെ പ്രചരണത്തിനായി യോദ്ധവിനെപ്പോലെ പൊരുതിയ സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദന്. വിശ്വധര്മ്മങ്ങളുടെ മാതാവ് ഹിന്ദുധര്‍മ്മമെന്നും ഭാരതമാണ് തണ്റ്റെ സനാതനഗുരുവും വിജ്ഞാനഗുരുവും എന്ന് സ്വാമികള്‍ പ്രഖ്യാപിച്ചു. പ്രായോഗിക വേദാന്തം പ്രചരിപ്പിക്കതിനാണ് വിവേകാനന്ദസ്വാമി ശ്രമിച്ചിരുന്നതെന്നും സ്വാമി വീരഭദ്രാനന്ദ വ്യക്തമാക്കി. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അധ്യക്ഷതവഹിച്ചു. ഭാരതത്തിന് പുതുജീവന്‍ നല്‍കിയത് വിവേകാനന്ദസ്വാമിയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എന്‍ ശങ്കരന്‍കുട്ടി കുളപ്പുറത്ത്, ആമുഖപ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദണ്റ്റെ വേദദര്‍ശനം എന്ന വിഷയത്തില്‍ രാജു പൂഞ്ഞാര്‍ പ്രഭാഷണം നടത്തി. ഡോ. എന്‍.കെ മഹാദേവന്, കരിങ്കുന്നം രാമചന്ദ്രന്, കെ. ഗോപിനാഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വന്ദേവിവാകാനന്ദം പ്രഭാഷണപരമ്പരയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് നടന്ന നാലാമത് മീനച്ചില്‍ ടെമ്പിള്‍ പാര്‍ലമെണ്റ്റ് കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമ മഠാധിപതി സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. അജിത്കുമാര്‍ മോഡറേറ്ററായിരുന്നു. വൈകിട്ട് നടന്ന സത്സംഗസമ്മേ ളനത്തില്‍ എസ്എന്‍ഡിപി യോഗം അഡി.സെക്രട്ടറി പി.ടി മന്മഥന് പ്രഭാഷണം നടത്തി. ഡോ. എസ്. സുകുമാരന്‍ നായര്‍ സ്വാഗതവും, കെ.ആര് സൂരജ് നന്ദിയും പറഞ്ഞു. രാവിലെ 7 മുതല്‍ സ്വാമി സ്വപ്രഭാനന്ദമഹാരാജ് ഉപനിഷദ് പഠനക്ളാസ് നടത്തി. മുണ്ഡകോപനിഷത്തിനെ അധികരിച്ച് സംഗമദിവസങ്ങളില് രാവിലെ അദ്ദേഹത്തിണ്റ്റെ ക്ളാസ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: