ചാലക്കുടി: ഒരുക്കങ്ങള്‍ പൂര്‍ണ്ണം, പത്ത് വേദികള്‍ സജ്ജം. വ്യാസ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറിസ്കൂളില്‍ ഭാരതീയ വിദ്യാനികേതന്‍ എട്ടാമത് സംസ്ഥാന കലോല്‍സവത്തിന് ഇന്ന് തിരിതെളിയും. 3000 പേര്‍ക്കിരിക്കാവുന്ന പ്രധാന പന്തല്‍ പൂര്‍ത്തിയായി. വേദിയില്‍ ക്ഷേത്രത്തിന്റേയും പൂരത്തിന്റേയും ദൃശ്യമൊരുങ്ങി. കേരളത്തിലെ 14 ജില്ലകളില്‍ ഇന്ന് രാവിലെ 11.30ന് സിനിമാതാരങ്ങളായ പത്മശ്രീ സുകുമാരി, കലാഭവന്‍ മണി എന്നിവര്‍ ചേര്‍ന്നു കലോല്‍സവം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. ആര്. രവീന്ദ്രന് പിള്ള അധ്യക്ഷത വഹിക്കും. ബി.ഡി. ദേവസി എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സേവാപ്രമുഖ് ജി. പത്മനാഭന് ദീപം തെളിയിക്കും. മുഖ്യാതിഥിയായ, വിദ്യാഭാരതി അഖിലേന്ത്യാ സഹ സംഘടന കാര്യദര്‍ശി ജെ.എം. കാശിപതി സ്കൂള്‍ കെജി വിഭാഗം കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്മാന് ഡോ. പി. ഗൗരീശങ്കര്‍ സമ്മാനദാനം നടത്തും.
ഉദ്ഘാടനത്തിനു മുന്നോടിയായി, രാവിലെ 9.30ന് വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്ര ചാലക്കുടി കണ്ണമ്പുഴ ക്ഷേത്ര പരിസരത്തു നിന്നാരംഭിക്കും. എസ്ഐ പി. ലാല്‍കുമാര്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങള്‍, കാവടി, പഞ്ചവാദ്യം, പാണ്ടിമേളം, നാടന്‍ കലാരൂപങ്ങള്‍ എന്നിവ പകിട്ടുപകരും. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 3000ലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. പത്ത് വേദികളിലായി 171 ഇനങ്ങളിലാണു മല്‍സരങ്ങള്‍ നടക്കുക. 14 ജില്ലകളില്‍ നിന്നുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ചാലക്കുടി, കൊടകര, നന്തിക്കര, കോടാലി എന്നിവിടങ്ങളിലാണ് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നത്. മല്‍സരത്തിനുള്ള വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: