തിരുവനന്തപുരം : ബന്ധുവിന് ഭൂമി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് ഒന്നാം പ്രതിയാക്കിയ പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ജോര്‍ജ്ജ് കുര്യന്‍ പ്രസ്താവിച്ചു. ബന്ധുവിന് നിയമവിരുദ്ധമായി ഭൂമി അനുവദിക്കുവാന്‍ തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശംകൊടുത്തത് അച്യുതാനന്ദനാണെന്ന് വ്യക്തമായിരിക്കുന്നു. മകന്‍ അരുണ്‍കുമാറിനെതിരെയുള്ള അനേകം അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് ഭൂമിവിവാദത്തില്‍ അച്യുതാനന്ദന്‍ ഒന്നാംപ്രതിയായി തീര്‍ന്നത്. അഴിമതി വിരുദ്ധ പ്രതിഛായ നിലനിര്‍ത്താന്‍വേണ്ടി തന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചുകഴിഞ്ഞ അച്യുതാനന്ദന്‍ ഭൂമി ഇടപാടിനെപ്പറ്റി പ്രതികരിക്കാത് അര്‍ത്ഥഗര്‍ഭമാണ്. ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന് സ്വയം നടക്കുന്ന അച്യുതാനന്ദന്‍ ഭൂമി ഇടപാടില്‍ താന്‍ കുറ്റകാരനല്ലെന്ന് തെളിയുന്നതുവരെ പ്രതിപക്ഷനേതാവ് സ്ഥാനം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
ഹവാലാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ലോകസഭ പ്രതിപക്ഷനേതാവ് സ്ഥാനവും എം.പി. രാജിവെച്ച് താന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്ന സമയത്തേ ലോകസഭായിലേക്ക് മത്സരിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചിരുന്നു. ആ മാതൃക അച്യുതാനന്ദന് പിന്തുടരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: