ചങ്ങനാശേരി : പെട്രോള്‍ പമ്പ് മാനേജരെ കുടിവെള്ളം കൊടുത്തില്ലെന്ന പേരില്‍ രണ്ടംഗം സംഘം മര്‍ദ്ദിച്ചു. പമ്പ് മാനേജര്‍ ചെത്തിപ്പുഴ കോട്ടൂറ് കെ.ടി. തോമസി(൫൦)നാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ൭മണിക്ക് മനയ്ക്കചിറയ്ക്കു സമീപമുള്ള പമ്പില്‍ പെട്രോള്‍ നിറയ്ക്കാന്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ ജീവനക്കാരോട് വെള്ളം ആവശ്യപ്പെട്ടു. അയ്യപ്പഭക്തരുടെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മാത്രം നല്കാന് കമ്പനി നല്കുന്ന വെള്ളം ആവശ്യമാണെങ്കില്‍ രണ്ടുകുപ്പി നല്‍കാമെന്ന് മാനേജര്‍ പറഞ്ഞു. എന്നാല്‍ മദ്യലഹരിയിലായിരുന്നവര്‍ രണ്ടു കെയ്സ് വെള്ളം ആവശ്യപ്പെട്ടു. അത് നിരാകരിച്ച പമ്പ് മാനേജരെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നുവെന്ന് ചങ്ങനാശേരി സിഐയ്ക്ക് നല്കിയ പരാതിയില്‍ പറഞ്ഞു. മര്‍ദ്ദിച്ചതിനുശേഷം തിരികെ പോയ സംഘം വീണ്ടും കാറില്‍ കൂടുതല്‍ ആള്ക്കാരുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാനേജരെ പിന്നീട്ചങ്ങനാശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: