ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം വസോര്‍ധാരയോടെ സമാപിച്ചു. മഹാദേവന് 121ന് ജീവകലശങ്ങള്‍ അഭിഷേകം ചെയ്തതോടെയാണ് കഴിഞ്ഞ 11 ദിവസമായി നടന്നുവന്നിരുന്ന രണ്ടാമത് മഹാരുദ്രയജ്ഞത്തിന് സമാപ്തിയായത്. ക്ഷേത്രം തന്ത്രി ചേന്നാ സ് ഹരി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. വൈദികന് കപ്ലിങ്ങാട് ദിവാകരന് ന മ്പൂതിരിപ്പാട്, ചെറുമുക്ക് വല്ലഭന് നമ്പൂതിരിപ്പാട്, കിഴിയേടം രാമന് നമ്പൂതിരി, മേലേടം ശങ്കരന് നമ്പൂതിരി, ചെറുതയ്യൂര്‍ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയ പ്രശസ്തരായ 11 വേദജ്ഞരാണ് യജ്ഞത്തിന് കാര്‍മികരായത്. സമാപന ദിവസത്തില്‍ വസോര്‍ധാരയും കലശാഭിഷേകവും കണ്ടുതൊഴാന്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന്, ട്രസ്റ്റി ബോര്‍ഡംഗങ്ങളായ വി.പി. ആനന്ദന്, ടി.വാസു, ഏറാള്‍ പ്പാട് രാജയുടെ പ്രതിനിധി പി.കെ. മാനവിക്രമന്‍ രാജ, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഓമനക്കുട്ടന് എന്നിവര്‍ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ക്ക് ദര്‍ശനത്തിനും മറ്റും വേ ണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്കി. ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ഭക്തര്‍ക്കും ഇന്നലെ നിവേദ്യമുള്പ്പെടെയുള്ള അന്നദാനം നടത്തി.
താന്ത്രികം എന്ന വിഷയത്തില്‍ കെപിസി നാരായണന് ഭട്ടതിരിപ്പാട് പ്രഭാഷണം നടത്തി. വൈകീട്ട് 6.30ന് സംഗീത സംവിധായകനും പിന്നണിഗായകനുമായ പണ്ഡിറ്റ് രമേഷ് നാരായണന് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഭജന്‍സ് അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: