ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ ഗിരിവര്‍ഗ പ്രദേശമായ ജംറുദിലെ ബസ് സ്റ്റേഷന് ഇന്ധന ശാലയ്ക്ക് സമീപമുള്ള തിരക്കേറിയ ചന്തയിലുണ്ടായ സ്ഫോടനത്തില്‍ 29 പേര് മരിച്ചു. 50 ല്‍ ഏറെപ്പേര്‍ക്ക് പരിക്കേറ്റു. വന്സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപിടുത്തത്തിലും ഒട്ടേറെ വാഹനങ്ങള്‍ നശിച്ചു.
ചന്തയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിലാണ് സ്ഫോടനം നടന്നത്. ട്രക്കിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റവരെ പെഷവാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. നിരവധി വാഹനങ്ങളും ചന്തയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പും ഭാഗികമായി തകര്‍ന്നു.
തീവ്രവാദ വിരുദ്ധസേന പ്രദേശത്തുകൂടി കടന്നുപോയതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയ്ക്ക് ഇന്ധനം ലഭ്യമാക്കുന്ന മുഖ്യ സപ്ലൈ റൂട്ട് ഖൈബര്‍ മേഖലയിലാണ്. തെഹരിക് ഇ താലിബാന് പാക്കിസ്ഥാന്, ലഷ്കര്‍ ഇ ഇസ്ലാം തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ശക്തികേന്ദ്രമാണ് പ്രദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: