ഗുരു എന്ന സാഗരം പോലെയാണ്. സാഗരം എപ്പോഴുമുണ്ട്. അത് ആരെയും തിരസ്കരിക്കുന്നില്ല. നിങ്ങള്‍ക്ക് അതില്‍ നിന്ന് എന്തുവേണമെങ്കിലും എടുക്കാം. നിങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച്, സാഗരം നിലകൊള്ളുന്നു.
നിങ്ങള്‍ക്ക് കടലില്‍പോയി, ഒന്ന് കാല്‍നനച്ച് തിരിച്ചുവരാം. അങ്ങനെയാണെങ്കില്‍ അതായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. ചിലര്‍ തിരമാലകളില്‍ കൂടി സവാരി ചെയ്യാനുള്ള ബോര്‍ഡുകളുമായി സവാരി ചെയ്യും. ചിലര്‍ സമുദ്രത്തിന്റെ അഗാധതകളില്‍ സവാരി നടത്തും. അതും നല്ലതുതന്നെ. ചിലര്‍ കടലില്‍ പോയി എണ്ണ കുഴിച്ചെടുക്കാം. മറ്റു ചിലരാകട്ടെ, വിലയേറിയ രത്നങ്ങളും മുത്തും പവിഴവും കണ്ടെടുക്കും. കുറച്ചുപേര്‍ മത്സ്യം പിടിക്കാന്പോകും. കടലില്‍ നിന്ന് ഉപ്പെടുക്കുന്നതില് ചിലര്‍ സന്തുഷ്ടരാണ്. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം നല്കി, സമുദ്രം നിലകൊള്ളുകയാണ്. നിങ്ങള്‍ എത്ര എടുക്കുന്നുവോ, നിങ്ങള്‍ക്ക് എത്ര ദഹിക്കുന്നുവോ, നിങ്ങള്‍ക്കതില്‍ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ പറ്റുന്നുവോ എന്നത്, നിങ്ങളെ അല്ലെങ്കില്‍ നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും!
നിങ്ങള്‍ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. “ഞാന്‍ ശിഷ്യനാകുമോ, ഞാന്‍ ഷിഷ്യനാകേണ്ടതാണോ, അതോ ആകേണ്ടതില്ലേ?” എന്നൊന്നും ആലോചിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഭാഗത്ത് നിന്ന് ആ ഒരു ബന്ധം തോന്നുന്ന നിമിഷം, നിങ്ങള്‍ ഗുരുവായി ബന്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കൂ. ഇല്ലാത്തപക്ഷം ഈ ജ്ഞാനത്തിന്റെ ഈ പാതയുടെ സമീപത്തേക്ക് പോലും നിങ്ങള്‍ക്ക് എത്താന്‍ കഴിയുമായിരുന്നില്ല.
പ്രജ്ഞ ഒരു തടാകം പോലെയാണ്. മനസ്സിന്റെ ആന്തരിക സിദ്ധികളാകട്ടെ തടാകത്തിലെ ചുഴികള്‍ക്ക് സമാനമാണ്. ഒരേയൊരു പ്രജ്ഞയാണ് ശരീരവും മനസ്സും ബുദ്ധിയും വികാരങ്ങളും അഹംബോധവും ആത്മാവും ആയിത്തീരുന്നത്. നിങ്ങളിലുള്ള എല്ലാ പ്രജ്ഞ കൊണ്ട് നിര്‍മ്മിച്ചതാണ്. വെള്ളത്തിലെ ഓരോ അലയും വെള്ളം കൊണ്ട്, വെള്ളം കൊണ്ടു മാത്രം, നിര്‍മ്മിച്ചിരിക്കുന്നു എന്നതുപോലെയാണത്. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ?
അന്തഃകരണം നാലു ആന്തരിക ഘടകങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. മനസ്സ്, ബുദ്ധി, ചിത്തം, അഹംബോധം എന്നിവയാണ് ആ ഘടകങ്ങള്‍.
ഭ്രൂണത്തില്‍ പ്രജ്ഞയുണ്ട്. പ്രജ്ഞയുടെ സാന്നിധ്യം കൊണ്ടാണ് അത് വളരുന്നത്. അതിലെ കോശങ്ങള്‍ ഇരട്ടിക്കുന്നത്. ഒരൊറ്റ കോശം കണ്ണായിത്തീരുന്നു. അതേ കോശം തന്നെ മറ്റൊരിടത്ത് കാലുകളായി, ഹൃദയമായി, അങ്ങനെ പോകുന്നു…. ഇതെല്ലാം സംഭവിക്കുന്നത് ഒരൊറ്റ കോശത്തില്‍ നിന്നാണ്. അല്ലേ, എവിടെ, എന്താകണം എന്ന് ആ കോശത്തിനറിയാം. അതിന് അത്രത്തോളം ബുദ്ധിയുണ്ട്. എവിടെയെങ്കിലും ഒരു കണ്ണോ, നാവോ, കാലോ, എല്ലുകളോ, രക്തമോ ആകാന്‍ ഒരൊറ്റ കോശം അതിന്റെ ഘടനയും സ്വഭാവവും മാറ്റിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കോശമാണ്, ജ്ഞാനേന്ദ്രിയങ്ങളായും കരമ്മേന്ദ്രിയങ്ങളായും തീരുന്നത്. അതുപോലെ, ഒരൊറ്റ പ്രജ്ഞയാണ് മനസ്സും ബുദ്ധിയും അഹംബോധവും ചിത്തവും ഓര്‍മ്മയും ആകുന്നത്. അവയെല്ലാം ഒരേ പ്രജ്ഞയുടെ വ്യത്യസ്ത പ്രകാശനങ്ങളാണ്.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: