വെല്ലിങ്ടണ്‍: ന്യൂസിlലന്‍ഡ് തീരത്ത് ഉറച്ചു പോയ ചരക്കു കപ്പല്‍ രണ്ടായി പിളര്‍ന്നു. ഗ്രീക്ക് ഉടമസ്ഥതയിലുളള റെനയെന്ന ചരക്കു കപ്പല്‍ മൂന്നു മാസം മുമ്പാണു തീരത്തടിഞ്ഞത്. കപ്പല്‍ പിളര്‍ന്നതിനെ തുടര്‍ന്നു വന്‍തോതില്‍ എണ്ണച്ചോര്ച്ചയുണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്.
പവിഴപ്പുറ്റില്‍ ഇടിച്ചു തകര്‍ന്നതിനെ തുടര്‍ന്നാണു കപ്പല്‍ തീരത്ത് ഉറച്ചുപോയത്. കപ്പലിന്റെ മുന്‍ഭാഗമാണ് ഇപ്പോള്‍ ഒടിഞ്ഞത്. കനത്ത തിരമാലയും കാറ്റുമാണു കപ്പല്‍ പിളരാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. കപ്പല്‍ അപകടത്തില്‍പ്പെട്ട് ദിവസങ്ങള്‍ക്കുളളില്‍ സമയത്ത് 1,100 ടണ്‍ എണ്ണ നീക്കിയിരുന്നു.
കപ്പലില്‍ ഇനിയും 385 ടണ്‍ എണ്ണയുണ്ടെന്നാണു കരുതുന്നത്. കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു ജൈവവ്യവസ്ഥയ്ക്കു ഭീഷണിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: