ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ജനുവരി 25 നോ 27 നോ പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നിയമനടപടികളില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടി ദുബായില്‍ തങ്ങുന്ന മുന്‍ സൈനിക മേധാവിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ജിയോ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇപ്പോള്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളിലെല്ലാം കുറ്റവിമുക്തനാവുമെന്നാണ് പ്രതീക്ഷയെന്നും ജനുവരി 25 നോ 27 നോ നാട്ടിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 500 നും 600 നും ഇടയുള്ള ആളുകളും തന്നോടൊപ്പം നാട്ടിലെത്തുമെന്ന് മുഷാറഫ് പറഞ്ഞു.
അതേസമയം, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1999 ഒക്ടോബറില്‍ അന്നത്തെ സൈനിക മേധാവിയായിരുന്ന മുഷാറഫ് അട്ടിമറിയിലൂടെയാണ് പാക്കിസ്ഥാനിലെ അധികാരം പിടിച്ചെടുത്തത്. 2001 ല്‍ പ്രസിഡന്റായി അധികാരമേറ്റ മുഷാറഫ് 2008വരെ രാജ്യം ഭരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: