വാഷിങ്ടണ്‍: ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയെ തര്‍ക്കപ്രദേശമായി ചിത്രീകരിച്ച വിവാദ ഭൂപടം വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അമേരിക്ക നീക്കി. പകരം പുതിയ ഭൂപടം സൈറ്റില്‍ നല്‍കുകയും ചെയ്തു.
ജമ്മുകാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്റെ അധീനതയിലാണെന്ന് വ്യക്തമാക്കുന്ന ഭൂപടം കഴിഞ്ഞ ദിവസമാണ് സൈറ്റില്‍ പോസ്റ്റ് ചെയ്തത്. തര്‍ക്കപ്രദേശമെന്ന സൂചന നല്കുന്ന രീതിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണരേഖ കുത്തുകള്‍ കൊണ്ടാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരുന്നത്. ഇതാണ് വിവാദമായത്.
നേരത്തേ പ്രചാരത്തിലുള്ള ഭൂപടമാണ് വെബ് സൈറ്റിലുള്ളതെന്നും ഇന്ത്യയുടെ പുതിയ ഭൂപടമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ നുലന്‍ഡ് ആദ്യം പറഞ്ഞ്. എന്നാല്‍ പിന്നീട് അബദ്ധം ബോദ്ധ്യപ്പെട്ടപ്പോള്‍ ഖേദം പ്രകടിപ്പിച്ച അമേരിക്ക പുതിയ ഭൂപടം പോസ്റ്റ് ചെയ്യുകയായിരുന്നു.
ജമ്മുകാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്റെ അധീനതയിലാണെന്ന് വ്യക്തമാക്കുന്ന ഒരു ഭൂപടം മുമ്പും വിദേശരാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ്സൈറ്റില്‍ അമേരിക്ക പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: