കോട്ടയം : 250കോടി രൂപ മുതല്‍മുടക്കി കോട്ടയം നഗരത്തിനായി സമഗ്രജലവിതരണവിപുലീകരണ പദ്ധതിക്ക് കേരളാ വാട്ടര്‍ അതോറിട്ടി രൂപം നല്‍കിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ പദ്ധതിയില്‍ കോട്ടയം മുനിസിപ്പല്‍ പ്രദേശവും നാട്ടകം, കുമാരനല്ലൂറ്‍ മേഖലകളും ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്ത മുപ്പത് വര്‍ഷത്തേക്കുള്ള ശുദ്ധജലലഭ്യത മുന്‍കൂട്ടി കണക്കാക്കിയുള്ള പദ്ധതിയാണിത്. ഇതിനു പുറമേ നഗരത്തിണ്റ്റെ പടിഞ്ഞാറന്‍ മേഖലയിലെ പഴയപൈപ്പുകള്‍ മാറ്റുന്നതിന് 1.82 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിണ്റ്റെ ടെണ്ടര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ടതാണ് കോട്ടയം ജലവിതരണ പദ്ധതി. കാലപ്പഴക്കം മൂലം ജലവിതരണ ശ്രംഖലയില്‍ വിവിധയിടങ്ങളിലെ പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള സംവിധാനത്തിനു പുറമേ ചോര്‍ച്ചകള്‍ നന്നായടക്കുന്നതിനായി ബ്ളൂ ബ്രിഗേഡ് എന്ന പേരില്‍ മൊബൈല്‍ യൂണീറ്റും വാട്ടര്‍ അതോറിട്ടി തുടങ്ങി. ഓവര്‍സീയര്‍, പ്ളംബര്, ഫിറ്റര്‍, വര്‍ക്കര്‍ എന്നിവരടങ്ങിയ ടീമാണ് യൂണീറ്റിലുള്ളത്. ചോര്‍ച്ചകള്‍ ഉണ്ടായാലുടന്‍ പൊതുജനങ്ങള്‍ക്ക് വാട്ടര്‍ അതോറിട്ടിയുടെ ഹെല്പ് ലൈന്‍ നമ്പരായ 2563701ല്‍ ബന്ധപ്പെടാവുന്നതാണ്. ഉപഭോക്തൃസൗഹൃദ സ്ഥാപനമാക്കുന്നതിനായി ഹെല്പ് ഡെസ്ക് ഉള്‍പ്പെടെ വാട്ടര്‍ അതോറിട്ടി ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബ്ളൂ ബ്രിഗേഡ് മൊബൈല്‍ യൂണീറ്റിണ്റ്റെ ഉദ്ഘാടനം ഇന്നലെ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. വാട്ടര്‍ അതോറിട്ടി കൗമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.എസ്. റോയി, അസിസ്റ്റനൃ എക്സിക്യൂട്ടീവ് എഞ്ചിനീയര്മാരയ യു.കെ. മോഹനന്, സുബ്രഹ്മണ്യ അയ്യര്‍, അസിസ്റ്റണ്റ്റ് എഞ്ചിനീയര്‍മാരായ എന്‍.ജി. ശ്രീകുമാര്‍, കെ.എസ്.അനില്‍രാജ്, എന്‍.ഐ കുര്യാക്കോസ്, അസി. എം. ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: