കോട്ടയം : കുമരകം റോഡ് വികസനത്തില്‍ ആശങ്കകള്‍ വേണ്ടെന്ന് കലക്ടര്‍ മിനി ആണ്റ്റണി. റോഡ് വികസനം അട്ടിമറിക്കാന്‍ യാതൊരു ശ്രമവും നടക്കുന്നതായി അറിവില്ല. 2008ല്‍ അനുമതി ലഭിച്ചത് പ്രകാരമുളള ടാറിംഗാണ് റോഡില്‍ ഇപ്പോള്‍ നടക്കുന്നത്. ഏഴ് മീറ്റര്‍ വീതിയിലാണ് ഈ പദ്ധതി പ്രകാരം ടാറിംഗ്. 15 മീറ്റര്‍ വീതിയിലാണ് 2009ല്‍ അനുമതി ലഭിച്ച പദ്ധതി പ്രകാരം സ്ഥലമേറ്റെടുക്കുന്നത്. 15 മീറ്റര്‍ എന്ന കാര്യത്തില്‍ യാതൊരു ഇളവും വരുത്തിയിട്ടില്ല. ഈ പദ്ധതി പ്രകാരമുള്ള നടപടികള്‍ പുരോഗിക്കുകയാണെന്നും രണ്ട് പദ്ധതികളും തമ്മില്‍ ബന്ധമില്ലെന്നും കലക്ടര്‍ പറഞ്ഞു. നഗരപ്രദേശത്തെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.എന്നാല്‍, 125 സര്‍വേ നമ്പരുകള്‍ ഒഴിവായിരുന്നു. ഈ സര്‍വേ നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷമാണ് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക. സ്ഥലമേറ്റെടുക്കല്‍ ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ റിവര്‍ മാനേജ്മെണ്റ്റ് ഫണ്ടിലുള്‍പ്പെടുത്തി താഴത്തങ്ങാടി ദുരന്തമുണ്ടായ സ്ഥലത്തുള്‍പ്പെടെ സംരക്ഷണഭിത്തിയും ഫുട്പാത്തും നിര്‍മിക്കുന്നതിന് 2.13 കോടി രൂപയുടെ അനുമതിയും ലഭിച്ചിരുന്നു. ഇതിണ്റ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.താഴത്തങ്ങാടിയില്‍ പുഴയോരം സൗന്ദര്യവത്ക്കരിക്കുന്നതിനുള്ള ടൂറിസം വകുപ്പിണ്റ്റെ 73.27 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. റോഡ് വികസനത്തിനായി 15 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കാനാണ് തീരുമാനം. റോഡിണ്റ്റെ നടുവില്‍ നിന്ന് ഇരുവശത്തേക്കും 7.5 മീറ്റര്‍ എന്ന രീതിയില്‍ സ്ഥലമേറ്റെടുക്കാനാണ് തീരുമാനം. എന്നാല്‍, പുഴ ഒരു വശത്ത് വരുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്, സംരക്ഷണ ഭിത്തിയോട് ചേര്‍ന്ന് നടപ്പാത നിര്‍മിക്കാനും എതിര്‍വശത്ത് പരമാവധി നഷ്ടം കുറച്ചുകൊണ്ട് സ്ഥലമേറ്റെടുക്കാനുമാണ് തീരുമാനം. റോഡിണ്റ്റെ വീതി 15 മീറ്റര്‍ എന്നത് 12 മീറ്ററായി കുറയ്ക്കണമെന്ന് പലരും പരാതി ഉന്നയിച്ചിരുന്നുവെങ്കിലും കുറച്ചിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് അഞ്ച് കോടി രൂപ കഴിഞ്ഞ ബജറ്റില്‍ ഉള്‍പ്പെടുത്തിരുന്നു. ഏകദേശം ആയിരത്തോളം സ്ഥലം ഉടമകളെ സ്ഥലമേറ്റെടുപ്പ് ബാധിക്കും. എല്ലാവര്ക്കും തുല്യ നീതി ലഭിക്കുന്ന രീതിയിലായിരിക്കും കുമരകം റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടികളെന്നും കലക്ടര്‍ മിനി ആണ്റ്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന താഴത്തങ്ങാടിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പുനരാരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: