ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തി. സുമാത്ര ദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടിനാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
2004 ല്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശമാണ് സുമാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: