കൊച്ചി: വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനമായ പോര്‍ട്ട്ഫോളിയോ 2012 ഇന്ന് ഡര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിക്കും. കൊച്ചിയിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോ ജേണലിസ്റ്റ്സ് ഫോറമാണ് തുടര്‍ച്ചയായ പത്താം വര്‍ഷവും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വൈകിട്ട് 4.30 ന് എക്സൈസ്-തുറമുഖ വകുപ്പുമന്ത്രി കെ. ബാബു നിര്‍വഹിക്കും. എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി അധ്യക്ഷനായിരിക്കും. പ്രശസ്ത സിനിമാ സംവിധായകന് സിദ്ദിഖാണ് മുഖ്യാതിഥി. ആദ്യകാല പത്രഫോട്ടോഗ്രാഫറായ എം.പി. പൗലോസിനെ ചടങ്ങില്‍ ആദരിക്കും.
അന്തരിച്ച ഫോട്ടോഗ്രാഫര്‍ സി.കെ. ജയകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഫോട്ടോ ജേണലിസ്റ്റ്സ് ഫോറം ഏര്‍പ്പെടുത്തിയ വാര്‍ത്താചിത്ര പുരസ്കാരത്തിന് ചന്ദ്രിക ദിനപ്പത്രത്തിന്റെ കോഴിക്കോട് യൂണിറ്റിലെ ചീഫ്ഫോട്ടോഗ്രാഫര് വി. അലി അര്‍ഹനായി. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി കെ. ബാബു പുരസ്കാരം സമ്മാനിക്കും. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കൊച്ചിയിലെ ഇരുപത്തഞ്ചോളം പത്രങ്ങളിലെ നാല്പത്തിയഞ്ചോളം ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. പ്രദര്‍ശനം ജനുവരി ഒന്നിന്സമാപിക്കും. സമയം രാവിലെ പത്ത് മണി മുതല്‍ രാത്രി എട്ടുവരെ. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: