പാമ്പാടി: സാമൂഹ്യവിരുദ്ധശല്യം പോലീസിലറിയിച്ചു എന്നാരോപിച്ച് പത്രഏജണ്റ്റിനെയും സഹോദരനെയും ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ചു. ഇന്നലെ രാവിലെ ൧൧മണിയോടെയാണ് സംഭവം. ജന്മഭൂമി,മലയാളമനോരമ, ദേശാഭിമാനി, കേരളകൗമുദി, പത്രങ്ങളുടെ ഏജണ്റ്റായ കൂവപ്പൊയ്ക കൃഷ്ണവിലാസത്തില് അനില്‍കുമാറിനും സഹോദരന് ശശികുമാറിനുമാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ ഉടമസ്ഥതയില്‍ നടന്നുവരുന്ന കടയുടെ മുമ്പില്‍ ൨൫ന് രാത്രിയില്‍ മദ്യപിച്ചെത്തിയ എതാനും ആളുകള്‍ ബഹളമുണ്ടാക്കുകയും പോലീസെത്തി അവരെ വിരട്ടിയോടിക്കുകയുമുണ്ടായി. ബഹളമുണ്ടാക്കിയ വിവരം പോലീസില്‍ അറിയച്ചത് അനില്‍കുമാറാണ് എന്നാരോപിച്ച് ഇന്നലെ രാവിലെ ചെറുശേരിക്കുന്നേല് ജിനോയുടെ നേതൃത്വത്തിലെത്തിയ ഒരുസംഘം ആളുകള്‍ കടയിലുണ്ടായിരുന്ന അനിലിനെയും സഹോദരന് ശശിയെയും മര്‍ദ്ദിക്കുകയും കടയ്ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. മര്‍ദ്ദനമേറ്റ ഇവരെ പാമ്പാടി താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചു. ശശിയുടെ പക്കലുണ്ടായിരുന്ന ഏഴായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പാമ്പാടി പോലീസില്‍ ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജിനോയുടെയും കണ്ടാലറിയാവുന്ന ഇരുപതോളം പേരുടെയും പേരില്‍ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: