എരുമേലി: എരുമേലി-തുലാപ്പള്ളി തീര്‍ത്ഥാടന പാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 20പേര്‍ക്ക് പരിക്കുപറ്റി. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ മണ്ഡലകാല പൂജകള്‍ അവസാനിക്കാന്‍ ഒരു ദിവസംകൂടി ബാക്കി നില്‍ക്കെ എരുമേലി-തുലാപ്പള്ളി തീര്‍ത്ഥാടനപാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ടുവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 25ന് വെളുപ്പിന് 4.30ഓടെ മൂക്കൂട്ടുതറ മുട്ടപ്പള്ളി തിരുവളളുവര്‍ ഹൈസ്കൂളിനു സമീപം നടന്ന വാഹനാപകടത്തില്‍ കൂത്താട്ടുകുളം ഇടയാര്‍ ഐശ്വര്യയില്‍ സഹോദരങ്ങളായ രതീഷ്കുമാര്‍(38), രാജേഷ്(32) എന്നിവര്‍ക്കാണ് പരിക്കേറ്റത. രാജേഷിന് സാരമായി തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇവരുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുകയായിരുന്ന സ്കോര്പിയോകാറിണ്റ്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെ ജയ്ഹിന്ദ് മലയാളം പത്രം ചീഫ് എഡിറ്ററായ ടി.ആര്.ദേവനും സഹോദരന് സജീവനും ചേര്‍ന്നാണ് എരുമേലി താവളം ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്കി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ 10.30നായിരുന്നു രണ്ടാമത്തെ അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് പ്ളാപ്പള്ളി വഴിയുള്ള കുത്തിറക്കത്തില്‍ ഇറങ്ങിവരികയായിരുന്ന മെക്സിക്യാബ് വാഹനത്തിണ്റ്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം തെറ്റുകയായിരുന്നു. റോഡില്‍ കൂടി പാഞ്ഞുവന്ന വാന്‍ ആലപ്പാട്ട് ജംഗ്ഷനില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും കൂടി ഇടിച്ചു തകര്‍ത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാന്‍ തീര്‍ത്ഥാടകസംഘത്തിലെ ൨൧ പേരില്‍ ൧൮ പേര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റവരുള്‍പ്പെടെ മുഴുവന്‍ പേരെയും കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും, എരുമേലി സിഎച്ച്സിയിലും പ്രാഥമിക ചികിത്സ നല്‍കിയാണ് കോട്ടയത്തേക്ക് കൊണ്ടുപോയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അപകടങ്ങളുടെ കേന്ദ്രമായ ആലപ്പാട് കവല-പ്ളാപ്പള്ളി വഴിയുള്ള വാഹനഗതാഗതം, ഇലവുങ്കല്‍ റോഡിണ്റ്റെ വരവോടുകൂടി അധികൃതര്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഗതാഗതം റദ്ദാക്കിയ റോഡില്‍ക്കൂടി തീര്‍ത്ഥാടക വാഹനം ഇറങ്ങി വരുന്നത് പോലീസ് തടയാനോ അപകടസൂചന നല്‍കാനോ ശ്രമിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു. നാലു കിലോമീറ്ററോളം ദൂരവും ചെങ്കുത്തായ ഇറക്കമാണ്. തൃജിതേനൂറ് വിനായകപുരം സ്വദേശികളായ തീര്‍ത്ഥാടകര്‍ക്കാണ് വാന്‍ മറിഞ്ഞ് പരിക്കേറ്റത്. അപകടത്തില്‍ ഓട്ടോയും വാനും പൂര്‍ണ്ണമായും തകര്‍ന്നു. വളരെ ദൂരം കുറഞ്ഞ കാളകെട്ടിയില്‍ നിന്നും ആംബുലന്‍സും പ്ളാപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സും എത്താന്‍ മുക്കാല്‍ മണിക്കൂറോളം വൈകിയതാണ്നാട്ടുകാരെ പ്രകോപിതരാക്കിയത്. അല്പനേരത്തെ തര്‍ക്കത്തിനും ഇത് വഴിയൊരുക്കി. കണമല സ്വദേശി പതാക്കല്‍ എബ്രഹാമിണ്റ്റെതാണ് തകര്‍ന്ന ഓട്ടോ. ആലപ്പാട് ജംഗ്ഷനില്‍ കട നടത്തുന്ന ജോയിക്കുട്ടി പറപ്പള്ളില്‍, നെടുവേലില്‍ അച്ചന്‍കുഞ്ഞ് എന്നിവരുടെ കടകള്ക്കിടയിലൂടെയാണ് തീര്‍ത്ഥാടകവാഹനം ഓട്ടോയുമായി ഇടിച്ച് തകര്‍ന്ന് വീണത്. കണമല പ്ളാപ്പളളി വഴിയുള്ള തീര്‍ത്ഥാടകരുടെ വാഹനഗതാഗതം നിരോധിച്ചിട്ടും വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിച്ച പോലീസിണ്റ്റെ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അപകടസമയത്ത് യാദൃശ്ചികമായി അതുവഴി വന്ന ആര്ടിഒയുടെവാഹനത്തില് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹനത്തിലുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നും എന്നാല്‍ വാഹന തടഞ്ഞ് ബഹളം വച്ച് നാട്ടുകാര്‍ നിര്‍ബ്ബന്ധിച്ചാണ് പരിക്കേറ്റ അഞ്ചോളം പേരെ വണ്ടിയില്‍ കയറ്റി വിട്ടതെന്നും നാട്ടുകാര്‍ പറഞ്ഞു.
എബ്രഹാം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പാട് ജംഗ്ഷനില്‍ പ്ളാപ്പള്ളി ഇറക്കത്തില്‍ നിന്നും വന്ന തീര്‍ത്ഥാടക വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ തകര്‍ന്ന ഓട്ടോ ഉടമ വതാക്കല് എബ്രഹാം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓട്ടോയില്‍ നിന്നും ചില ബില്ലുകള്‍ എടുത്ത് തൊട്ടടുത്ത കടയില്‍ കൊടുക്കുന്നതിനായി നടന്നുനീങ്ങിയതിനു തൊട്ടുപിന്നാലെയാണ് തീര്‍ത്ഥാടകവാഹനം നിയന്ത്രണം വിട്ട് വന്നിടിച്ചത്. വാന്‍ റോഡരികില്‍ കിടന്ന ഓട്ടോയിലിടിച്ച് ഓട്ടോയുമായി കുഴിയിലേക്ക് മറിയുകയായിരുന്നു. ഓട്ടോ തകര്‍ന്നു കിടക്കുന്നതു കണ്ടാല്‍ എബ്രഹാമിണ്റ്റെ പുണ്യദിനത്തിലെ പുനര്ജ്ജന്മമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കണ്ണമല മഠം പടിക്കല്‍ തീര്‍ത്ഥാടക ബസ് മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്
എരുമേലി: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല മഠം പടിക്കല്‍ ഇന്നലെ രാവിലെ 6.30ഓടെ തീര്‍ത്ഥാടകര്‍ വന്ന മിനിബസ് മറിഞ്ഞു. മഠം പടി വളവിനു തൊട്ടുമുകളില്‍ വച്ച് ബസ്സിണ്റ്റെ നിയന്ത്രണം തെറ്റുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറുടെ സഹായി രാമദാസ്(18)നാണ് കാര്യമായ പരിക്കേറ്റത്. ഹൈദരാബാദില്‍ നിന്നുള്ള 30പേരടങ്ങുന്ന സംഘമാണ് തീര്‍ത്ഥാടനത്തിനായി എത്തിയത്. അപകടത്തില്‍പ്പെട്ടവരെ പോലീസ്, ആരോഗ്യവുപ്പ്, സേവാസമാജം പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി സേവാസമാജം എരുമേലി കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് വിശ്രമത്തിനുശേഷം ആഹാരവും നല്കി സംഘം പമ്പയിലേക്ക് യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: