മുംബൈ: മുംബൈയിലെ അന്ധേരിയില്‍ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയം. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ഉള്‍പ്പെടെ നിരവധി വാണിജ്യ കേന്ദ്രങ്ങളുളള കെട്ടിടത്തിനാണു തീ പിടിച്ചത്.
കെട്ടിടത്തിന്റെ ആറാം നിലയിലുളള അക്രുതി ട്രേഡ് സെന്ററില്‍ നിന്നുമാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ഏഴാം നിലയിലേക്കും പടര്‍ന്നു. അഗ്നിശമനയുടെ 15 യൂനിറ്റുകളെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: