കോട്ടയം: കോട്ടയം ജില്ലയിലെ പായിപ്പാട്, തൃക്കൊടിത്താനം, നാട്ടകം, പനച്ചിക്കാട് വില്ലേജുകളിലെ റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിന് വസ്തു ഉടമകളുമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതലസമിതി ധാരണയായി. ഇതനുസരിച്ച് പായിപ്പാട്, തൃക്കൊടിത്താനം വില്ലേജുകളില്‍ പി.ഡബ്ളിയു.ഡി. റോഡ് ഉളള വസ്തുവിന് 178974 രൂപയും പഞ്ചായത്ത് റോഡ് കടന്നു പോകുന്ന സ്ഥലത്തിന്161077രൂപയും നടവഴി മാത്രമുളള വസ്തുവിന് 122752 രൂപയും വഴിയില്ലാത്ത വസ്തുവിന് 110477 രൂപയും നിലത്തിന് 10000 രൂപയും നികത്തു പുരയിടത്തിന് 99430 രൂപയും ഒരു സെണ്റ്റിന് ഉടമസ്ഥന് വിലയായി ലഭിക്കും. നാട്ടകം, പനച്ചിക്കാട് വില്ലേജുകളില്‍ പി.ഡബ്ളിയു.ഡി. റോഡ് ഉളള വസ്തുവിന് 204755രൂപയും പഞ്ചായത്ത് റോഡ് കടന്നു പോകുന്ന സ്ഥലത്തിന് 175065 രൂപയും നടവഴി മാത്രമുളള വസ്തുവിന് 133326 രൂപയും നിലത്തിന് 6133 രൂപയും നികത്തു പുരയിടത്തിന് 115379 രൂപയും ഒരു സെണ്റ്റിന് വിലയായി ലഭിക്കും. ഉടമസ്ഥര്‍ അനുവാദപത്രിക നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: