കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘത്തിണ്റ്റെ പ്രാഥമിക ശിക്ഷാ വര്ഗ്ഗുകള്ക്ക് ഇന്ന് തുടക്കം. കോട്ടയം സംഘജില്ലയുടെ വര്‍ഗ്ഗ് പാമ്പാടി താലൂക്കിലെ ളാക്കാട്ടൂറ് എംജിഎം എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്കൂളിലും പൊന്‍കുന്നം സംഘജില്ലയുടെ വര്‍ഗ്ഗ് പാലാ കുടക്കച്ചിറ വിദ്യാധിരാജാ സേവാമിഷന് വിദ്യാലയത്തിലുമാണ് നടക്കുന്നത്. വൈകിട്ട് ൭മണിക്ക് നടക്കുന്ന ഉദ്ഘാടന സഭയില്‍ ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് അഡ്വ.എന്‍.ശങ്കര്‍റാം ളാക്കാട്ടൂരിലെ വര്ഗ്ഗിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശിബിരാധികാരി എം.കെ.ശശിധരന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സേവാപ്രമുഖ് ഒ.ആര്.ഹരിദാസാണ് ശിബിര കാര്യവാഹ്. വൈകിട്ട് ൭ന് കുടക്കച്ചിറ സ്കൂളില്‍ പ്രാന്തീയ ഗ്രാമവികാസ് പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി പൊന്‍കുന്നം സംഘജില്ലയിലെ വര്ഗ്ഗിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാധിരാജ സേവാശ്രമാധിപതി സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ശാരീരീക് ശിക്ഷണ്‍ പ്രമുഖ് ജി.സജീവ് ആണ് ശിബിര കാര്യവാഹ്. രണ്ട് ശിബിരങ്ങളും ജനുവരി ൧ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: