കറുകച്ചാല്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തിണ്റ്റെ പേരില്‍ തമിഴ്നാട്ടിലെ നിരവധി വ്യവസായങ്ങളും വ്യാപാരസ്ഥാപനങ്ങളും നടത്തിയിരുന്ന വരുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും കാര്‍ഷികമേഖലയില്‍ ൬൦ല്‍ പരം വര്‍ഷങ്ങളായി വന്തുകമുതല് മുടക്കി കൃഷിനടത്തിയിരുന്നവര്ക്കും ഉണ്ടായനഷ്ടങ്ങള്‍ കേന്ദ്രഏജന്‍സി അന്വേഷിച്ച് എല്ലാം നഷ്ടപ്പെട്ട കേരളീയര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യം ശക്തമാകുന്നു. വാന്‍ തുക നല്കി തമിഴ്നാട്ടിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന വിധമുള്ള പ്രവര്‍ത്തനമാണ് തമിഴ്വംശജര് ചെയ്യുന്നത് വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ഇന്ന് ആശങ്ങാകുലരാണ്. ഇവരുടെ വിദ്യാഭ്യാസം തടസ്സപ്പെടാതെ തുടരാനുള്ള സാഹചര്യവും കേന്ദ്രം ഉണ്ടാകണം. കേരളത്തില്‍ നിരവധി തമിഴ്വംശജരുടെ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ആസ്ഥാപനങ്ങളോടും അതുനടത്തുന്നവരോടും കേരളീയര്ക്കാണിക്കുന്ന ആന്മാര്ത്ഥത തമിഴ്നാട്ടിലെ ജനങ്ങള്‍ കാണിക്കണം കേരളീയര്‍ക്ക് തമിഴ് നാട്ടില്‍ പീഠനവും തമിഴ് നാട്ടൂകാര്‍ക്ക് കേരളത്തില്‍ മധുരം നല്കി മാലയിട്ടു സ്വീകരണവും. ഇത് തമിഴ് വംശജരെ മനസ്സിലാക്കാന്‍ മാധ്യങ്ങളും സാംസ്കാരിക നേതാക്കളും ശ്രമിക്കണം. തമിഴ് നാട്ടിലെ നേതാക്കള്‍ കള്ളപ്രചരണം നിര്‍ത്തി യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്ന് സംസ്കാരസാഹിത്യ കറുകച്ചാല്‍ യൂണിറ്റ് ആവശ്യപ്പെട്ടു. ബ്ളോക്ക് പ്രസിഡണ്റ്റ് അഡ്വ പ്രസാദ്, കുര്യാക്കോസ്, ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: