കോട്ടയം: നാഗമ്പടത്തെ അനധികൃത ആരാധാനാലയം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ആരംഭിച്ച ഒപ്പുശേഖരണയജ്ഞത്തിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല തുടക്കം. കോട്ടയം, എറ്റുമാനൂറ്, വൈക്കം, പാമ്പാടി, പൊന്‍കുന്നം, കറുകച്ചാല്‍, ചങ്ങനാശ്ശേരി, പുതുപ്പള്ളി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഐക്യവേദി നേതാക്കള്‍ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാനുള്ള നഗരസഭ ഉത്തരവ് നടപ്പാക്കുക, ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ കൂട്ടുനില്‍ക്കുന്ന ജില്ലാ കളക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശേഖരിക്കുന്ന ഒപ്പുകള്‍ പിന്നീട് മുഖ്യമന്ത്രിക്കു കൈമാറും. ഡിസംബര്‍ ൩൦ വരെയാണ് ഒപ്പുശേഖരണം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലത്തെ ഒപ്പു ശേഖരണയജ്ഞത്തില് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തെന്ന് ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് പറഞ്ഞു. വരും ദിവസങ്ങളില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിറങ്ങി ഒപ്പുശേഖരണം നടത്തും. അതിനായി ആയിരത്തോളം പ്രവര്‍ത്തക ഗ്രൂപ്പുകളെയാണ് നിയമിച്ചിരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങളിലെ പ്രമുഖരെയും ഒപ്പുശേഖരണത്തിനിടെ കാണുമെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു. ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഒപ്പുശേഖരണയജ്ഞങ്ങള് പ്രകാശ് കുമ്മനം, ആര്. സാനു, പി.പി. രണരാജ്, എം.വി. ഉണ്ണികൃഷ്ണന്, പ്രകാശ് കൊല്ലാട്, മധു പുന്നത്തുറ, നന്ത്യാട് രാധാകൃഷ്ണന്, ആര്.എസ്. അജിത്കുമാര്‍, ആലമ്പള്ളി ഉണ്ണികൃഷ്ണന്, അനില്‍കുമാര്‍ കറുകച്ചാല്‍, പ്രമോദ് മാടപ്പള്ളി, പി.ആര്. ശിവരാജന്, ശ്രീകാന്ത് തിരുവഞ്ചൂറ്‍, ഗിരീഷ് കുമാരനല്ലൂറ്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: