തിരുവഞ്ചൂറ്‍: വ്യത്യസ്തരുടെ നാട്ടുത്സവമായിരിക്കുന്ന നാലുമണിക്കാറ്റഇല് വിസ്മയക്കാഴ്ചകളുടെ ക്രിസ്മസ് വിരുന്നൊരുങ്ങുന്നു. ൨൨നും ൨൩നും മണര്‍കാട്-ഏറ്റുമാനൂറ്‍ ബൈപ്പാസ് റോഡിലൂടെ പൊതുജനങ്ങളുടെ വാഹനമായ ബസ് നിറയെ ക്രിസ്മസ് പാപ്പാമാര്‍ മധുരവും സമ്മാനപ്പൊതികളുമായെത്തും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പാപ്പാമാരുടെ വേഷത്തിലെത്തും. നാടന്‍ കലകള്‍ അവതരിപ്പിക്കുന്ന പാപ്പാമാരെ അണിനിരത്തി ക്രിസ്മസിനെ നാട്ടുവത്കരിക്കുന്ന കാഴ്ചകളും ഉണ്ടാകും. വൃത്തിയുടെ സന്ദേശം പ്രായോഗികമാക്കിയ നാലുമണിക്കാറ്റിണ്റ്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടികളുടെ മുന്നോടിയായാണ് പാപ്പാമാരുടെ കൂട്ടമെത്തുന്നത്. ൨൨ന് വൈകിട്ട് ൬.൩൦ന് മണര്‍കാട് കവലയില്‍ വച്ച് പാപ്പാവണ്ടിയുടെ ഉദ്ഘാടനം നടക്കും. വടവാതൂറ്‍, പുതുപ്പള്ളി ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഏറ്റുമാനൂറ്‍ വരെ പാപ്പാവണ്ടിയും കലാമേളയും സഞ്ചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: