കോട്ടയം: കോട്ടയം സ്പെഷ്യല്‍ സബ്ജയിലില്‍ ജയില്‍ ദിനാഘോഷം ഇന്നുമുതല്‍ ൩൧വരെ വിവിധ പരിപാടികളോടെ നടത്തും. തടവറയില്‍ കവിയുന്ന അന്തേവാസികളുടെ മാനസികോല്ലാസത്തിനും മനഃപരിവര്‍ത്തനത്തിനും സഹായകരമായ ഒട്ടേറെ പരിപാടികള്‍ ആഘോഷത്തിലുണ്ടാവും. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി.കെ.രമേശ്കുമാര്‍ നിര്‍വ്വഹിക്കും. സമ്മേളനം റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ന്യായാധിപന്മാരും വകുപ്പ് തല മേധാവികളും പരിപാടിയില്‍ സംബന്ധിക്കും. ഇന്ന് രാവിലെ ൧൦ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പ്രിന്‍സിപ്പല്‍, സബ്ജഡ്ജ് & കോട്ടയം അസി.സെഷന്‍സ് ജഡ്ജ് എസ്.കൃഷ്ണകുമാറിണ്റ്റെ അദ്ധ്യക്ഷതയില്‍ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടി.കെ.രമേശ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെറിയാന് ചാക്കോ, ജെ.പത്മകുമാര്‍, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, ജോയന് കുമരകം, കെ.കെ.ഹരി, ജി.ജയശങ്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. രാവിലെ ൧൧മണി മുതല്‍ അന്തേവാസികളുടെ കലാ കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ൩൧ന് വൈകിട്ട് ൫മണിക്ക് ചേരുന്ന സമാപനസമ്മേളനത്തില്‍ ജയില്‍ സൂപ്രണ്ട് കെ.വിശ്വനാഥക്കുറുപ്പ് സ്വാഗതം നേരും. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ രാധാ വി.നായരുടെ അദ്ധ്യക്ഷതയില്‍ തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പോലീസ്(പ്രിസണ്‍സ്) ഡോ.അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. റോയീസ് ചിറയില്‍, രാജം ജി.നായര്‍, ബഞ്ചമിന് ജോര്‍ജ്ജ്, കെ.എം.ജോര്‍ജ്ജ്, കെ.എ.കുമാരന്, കെ.അജയഘോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ടി.വി.ശ്രീനിവാസന് കൃതജ്ഞത രേഖപ്പെടുത്തും. സമ്മേളനാനന്തരം സ്റ്റാര്‍സ് ഓഫ് കോട്ടയം അവതരിപ്പിക്കുന്ന കരോക്കാ ഗാനമേളയും മിമിക്സും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: