ശ്രീകൃഷ്ണഭഗവാന്റെ സതിര്ത്ഥ്യനും വലിയ ഭഗവദ്ഭക്തനും ബ്രഹ്മജ്ഞാനിയുമായിരുന്ന കുചേന (സുദാമാവ്) ന്റെ ജന്മഭൂമിയാണ് സുദാമാപുരി. (ഇപ്പോഴത്തെ പോര്‍ബന്തര്‍) മഹാത്മാഗാന്ധിയുടെയും ജന്മഗൃഹം ഇവിടെയാകയാല് ഭാരതീയരുടെ മുഴുവന്‍ രാഷ്ട്രീയ തീര്‍ത്ഥസ്ഥാനം കൂടിയായിരിക്കുന്നു ഈ പുരാതന പുണ്യസ്ഥലം.ഭവനഗര്‍ റെയില്‍വേ ലൈനില്‍ ധോലാ സ്റ്റോഷനില്നിന്ന് പോര്ബന്തര്വരെ ലൈന്‍ പോയിട്ടുണ്ട്. ദ്വാരകയില്‍ നിന്ന് ഇപ്പോള്‍ ബസ് സര്‍വ്വീസുണ്ട്. രണ്ടരമണിക്കൂര്‍ യാത്ര ചെയ്താല്‍ പോര്ബന്തറിലെത്താം. സ്റ്റേഷനില്‍ നിന്ന് സമുദ്രവും നഗരവും വളരെ അടുത്താണ്.
സുദാമോക്ഷേത്രം പട്ടണത്തില്‍നിന്ന് അല്പം വെളിയിലായിട്ടാണ്. ഇതില്‍ സുദാമാവിന്റെയും പത്നിയുടെയും പ്രതിമകളുണ്ട്. അടുത്തു തന്നെ ജഗന്നാധക്ഷേത്രവും കാണാം. ക്ഷേത്രം വളരെ ചെറുതാണ്. ക്ഷേത്രത്തിനു വെളിയില്‍ ചുണ്ണാമ്പു കല്ലുകള്‍കൊണ്ടു ചക്രവ്യൂഹം നിര്‍മ്മിച്ചിരിക്കുന്നു. ഇവിടെ അടുത്തുതന്നെ ബിലേശ്വരക്ഷേത്ര, ഗായത്രീക്ഷേത്രം, ഹിംഗലാജ് ഭവാനീക്ഷേത്രത്തിനു സമീപം കേദാരകുണ്ഡത്തില് കേദാരേശ്വരക്ഷേത്രമുണ്ട്. നഗരത്തില്‍ ശ്രീരാമന്, രാധാകൃഷ്ണന്, ജഗന്നാഥന്, പഞ്ചമുഖമഹാദേവന്, അന്നപൂര്‍ണ്ണ ഇവരുടെ ക്ഷേത്രങ്ങളും കാണാവുന്നതാണ്.പട്ടണത്തിലെ മറ്റൊരു ദൃശ്യം ഗാന്ധിജിയുടെ ജന്മഭവനമായ കീര്ത്തിമന്ദിറാണ്. അതില്‍ ഗാന്ധിജി പിറന്ന സ്ഥലം സ്വസ്തിക അടയാളം കൊണ്ട് വ്യക്തമാക്കി സുരക്ഷിതമാക്കിയിരിക്കുന്നു.
പോര്‍ബന്തറില്‍നിന്നു ഇരുപത്തഞ്ചു കിലോമീറ്റര്‍ അകലെ ബിസവാഡ എന്ന ഗ്രാമമുണ്ട്. ഇതിനെയാണ് മൂലദ്വാരകയെന്നാണ് പറയുന്നത്. ഇവിടെ ഒരു കുണ്ഡമുണ്ട്. അതിനടുത്ത് ഒരു ചുറ്റുമതലിനുള്ളില് രണഛോഡ്രായന്റെ ക്ഷേത്രം നില്ക്കുന്നു. മതിലിനുള്ളില്‍ വേറെയും ചില ക്ഷേത്രങ്ങളുണ്ട്. പോര്‍ബന്തറില്‍ നിന്ന് ഇങ്ങോട്ടു ബസ് സര്‍വ്വീസുണ്ട്.മൂലദ്വാകരയില്നിന്ന് പതിന്നാലു കിലോമീറ്റര്‍ അകലെ ഉള്‍ക്കടല്‍ത്തീരത്ത് മിയാം എന്നൊരു ഗ്രാമമുണ്ട്. അവിടെനിന്ന് മൂന്നു കിലോമീറ്റര്‍ വള്ളത്തില്‍ ഉള്‍ക്കടല്‍ കടന്നാല്‍ ഹര്ഷദദേവിയുടെ ക്ഷേത്രത്തിലെത്താം. ദേവിയുടെ പുരാതനക്ഷേത്രം പര്‍വ്വതത്തിനു മുകളിലാണ്. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നത് അതിനു താഴെയാണ്.പര്‍വ്വതത്തിനു മുകളില്‍ മൂലദേവീ വിഗ്രഹമുണ്ടായിരുന്നപ്പോള് സമുദ്രത്തില്‍ ദേവീദൃഷ്ടി ചെല്ലുന്ന സ്ഥലംവരെ വന്നെത്തുന്ന കപ്പലുകള്‍ മുങ്ങിപ്പോവുമായിരുന്നു. ഗുജറാത്തിലെ പ്രസിദ്ധ ദാനവീരനായ ത്വാഗഡൂഷാ ദേവിയെ ആരാധിച്ചു പ്രസന്നയാക്കി പര്‍വ്വതത്തിനു ചുവട്ടിലേക്കു കൊണ്ടുവന്നു. ഷാ സ്വദേഹം ദേവിക്കു ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ ദേവി ശാന്തയായി.
വിക്രമാദിത്യമഹാരാജാവ് ദേവി ഉപാസന ചെയ്ത് പ്രീതയാക്കി ദേവിയെ ഉജ്ജയിനിയിലേക്കു കൊണ്ടുപോയി. ഉജ്ജയിനിയിലെ പ്രസിദ്ധക്ഷേത്രങ്ങളിലെല്ലാം ദേവി പകല്‍ സമയവും രാത്രി ഇവിടെയും വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ ഒരു കഥയുണ്ട്. പര്‍വ്വതോപരി ഭാഗത്തു ദേവീ വിഗ്രഹമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: