ന്യൂദല്‍ഹി : കൂടംകുളം ആണവ പദ്ധതിക്കെതിരേയുള്ള പ്രതിഷേധ പരിപാടികള്‍ക്കു പിന്നില്‍ വിദേശ ശക്തികളുടെ സഹായമുണ്ടോയെന്നതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. തൂത്തുക്കൂടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആറു സംഘടനകള്‍ക്കെതിരെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.
പ്രതിഷേധ സമരങ്ങള്‍ക്കു നേതൃത്വം നല്കുന്ന സംഘടനകളോടു വിദേശ ധനസഹായത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. റഷ്യന്‍ സഹായത്തോടെയാണു കൂടംകുളം ആണവ പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: