മോസ്ക്കോ: റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്റെ കക്ഷി കൃത്രിമം കാട്ടിയെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രതിഷേധ പ്രകടനത്തിനൊരുങ്ങിയ ഉയര്‍ന്ന പ്രതിപക്ഷ നേതാക്കളേയും നൂറുകണക്കിന് പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഉണ്ടായ ബഹുജന പ്രകടനങ്ങളെത്തുടര്‍ന്ന് ആയിരക്കണക്കിന് പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. പുടിന്റെ കക്ഷിയായ യുണൈറ്റഡ് റഷ്യക്ക് 450 സീറ്റുകളുള്ള ഡ്യൂമയില്‍ 238 സീറ്റുകളാണ് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
2007 ലെ തെരഞ്ഞെടുപ്പില്‍ 315 സീറ്റുകള്‍ കരസ്ഥമാക്കി വിജയം വരിച്ച പാര്‍ട്ടിയുടെ ജനപിന്തുണ ഈ തെരഞ്ഞെടുപ്പില്‍ കുത്തനെ ഇടിയുകയായിരുന്നു.
ബോറിസ്യെല്സ്റ്റന്റെ ക്യാബിനറ്റിലുണ്ടായിരുന്ന ബോറിസ് നെംസോവ് യാബ്ലോക്കോവ് പാര്‍ട്ടിയിലെ സെര്‍ജി മിട്രോകിന്. ഇവരെ മോസ്കോയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ തെരഞ്ഞെടുപ്പിലെ കൃത്രിമത്തിനെതിരെ പ്രകടനം നടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്. നെറ്റ് സോവിനേയും മിത്രോക്കിനേയും മറ്റുള്ളവരേയും യംഗ് കാര്‍ഡ് യൂത്ത് ഗ്രൂപ്പിന് സര്‍ക്കാര്‍ അനുമതി നല്കിയ ഒരു ജാഥയില്‍ ഭാഗഭാക്കായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് ടാസ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
പ്രതിപക്ഷ പ്രകടനങ്ങള്‍ രാജ്യത്തെ ടെലിവിഷനും വെബ് സൈറ്റുകളും തമസ്ക്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: