നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അയ്യപ്പഭക്തന്മാര്ക്കായി പ്രത്യേക ഹെല്‍പ്ഡെസ്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് അഡ്വ.രാജഗോപാലന്‍നായര്‍ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും. അഭ്യന്തര ടെര്‍മിനലില്‍ എത്തിച്ചേരല്‍ വിഭാഗത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി ചേര്‍ന്ന് ഹെല്‍പ്ഡെസ്ക് ഒരുക്കുന്നത്. ദേവസ്വം ബോര്‍ഡിെന്റ ഉദ്യോഗസ്ഥര്‍ ഹെല്‍പ്ഡസ്കില്‍ ആവശ്യമായ സേവനങ്ങളൊരുക്കുന്നതിന് ഉണ്ടായിരിക്കുമെന്ന് വിമാനത്താവള കമ്പനി എം.ഡി.വി.ജെ.കുര്യന് അറിയിച്ചു.
ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നു പുറമേ ഗള്‍ഫില്‍ നിന്നുവരെ അയ്യപ്പഭക്തന്മാര് ഇപ്പോള്‍ നേരിട്ട് വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തുന്നുണ്ട്. ഇവര്‍ക്കായി വിമാനത്താവള കമ്പനി ശബരിമലയിലേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കൂറായി പണം നല്‍കിയാണ് ഈ സേവനം ഉപയോഗപ്പെടുത്തേണ്ടത്. ഇതുവഴി അയ്യപ്പഭക്തന്മാര് ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാകപ്പെടുകയും ചെയ്യും. അയ്യപ്പഭക്തന്മാര്ക്ക് ദര്‍ശനം കഴിഞ്ഞ് തിരിച്ച് നെടുമ്പാശേരിയിലേക്ക് എത്തുന്നതിനുവേണ്ടി വാഹനം കാത്തുകിടക്കുകയും ചെയ്യും.
ഇരുമുടി കെട്ട് ഹാന്ഡ്ബാഗേജായി കൊണ്ടുവരുന്നതിന് സുരക്ഷാ കാരണങ്ങളാല്‍ അനുവദിക്കുന്നില്ല. ഇതേ തുടര്‍ന്ന് വളരെയേറെ ഭക്തന്മാര് ശബരിമലയിലേക്കുളള യാത്രയ്ക്കിടെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ വച്ചാണ് കെട്ട് നിറയ്ക്കുന്നത്. ഭക്തന്മാര്ക്ക് വിവിധ ക്ഷേത്രങ്ങളെക്കുറിച്ചുളള ലഘുലേഖകളും മറ്റും ഈ ഹെല്‍പ്ഡെസ്കില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: