ശബരിമല: പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്തും പമ്പയിലും ഇന്നലെ വൈകുന്നേരം കേന്ദ്ര ദ്രുതകര്‍മ്മസേന, കേരളാ പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ സംയുക്തമായി പരിശോധന നടത്തി.
സന്നിധാനത്തും പമ്പയിലും കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആര്.ഡി.എഫ്, എന്‍.ഡി.ആര്.എഫ് എന്നി കേന്ദ്രസേനകളുടെ കൂടുതല്‍ ടീമുകളുടെ സേവനവും ഉണ്ട്. തീര്‍ത്ഥാടക പാതകളഉം പരിശോധിച്ചുവരുന്നു. വനാന്തരത്തിനുള്ളിലും നീരീക്ഷണം ശക്തമാണ്. പമ്പയില്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷതിന് ശേഷം തീര്‍ത്ഥാടകരെ മലകയറാന്‍ അനുവദിക്കൂ. വൈദ്യുതി മുടങ്ങാതിരിക്കാനും നടപടികളായി. പമ്പയില്‍ നിന്നും ട്രാക്ടറുകളിലും , കഴുതപ്പുറത്തും കൊണ്ടുവരുന്ന ചരക്ക് സാധനങ്ങളും പരിശോധിക്കും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാത്തവരെ പിടികൂടാന്‍ പോലീസ് രാത്രിയിലും പരിശോധന തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: