കൊച്ചി: ഇടപ്പള്ളിയിലെ റെയില്‍വേ മേല്‍പ്പാലം പണിപൂര്‍ത്തിയാകുന്നതോടെ റെയില്‍വേ ഗേറ്റ് അടച്ചിടാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി റെയില്‍വേഗേറ്റ് നിലനിര്‍ത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന ഇവിടെ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്. റെയില്‍വേഗേറ്റ് നിലനിര്‍ത്തുന്നതുമൂലം സമീപത്തുള്ള നൂറ് കണക്കിന് കുടുംബങ്ങള്‍ക്കും, അമൃത ഹോസ്പിറ്റലില്‍ എത്തുന്നവര്‍, ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തുന്നവര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വളരെ ഗുണകരമാകും.
ഇടപ്പള്ളി റെയില്‍വേഗേറ്റ് നിലനിര്‍ത്തുക, റെയില്‍വേ മേല്‍പ്പാലം ഉടനെ ഗതാഗതത്തിന് തുറന്ന് കൊടുക്കുക, ഇടപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി എറണാകുളം നിയോജമണ്ഡ കമ്മറ്റി റെയില്‍വേ ഗേറ്റിന് സമീപം സംഘടിപ്പിച്ച ബഹുജനധര്‍ണ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, ഭാഷാന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.എന്‍.ശങ്കരനാരായണന്, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഹാഷിം മുല്ലാപ്പിള്ളി, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, ജനറല്‍ സെക്രട്ടറി വെണ്ണല സജീവന്, ബിജെപി എറണാകുളം നിയോജകമണ്ഡലം സെക്രട്ടറിമാരായ യു.ആര്.രാജേഷ്, പി.ജി.മനോജ്കുമാര്‍, അയ്യപ്പന്‍കാവ് മുരളി, ഡിവിഷന് പ്രസിഡന്റ് ജയന് തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറി ദേവിദാസന്, പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.തങ്കപ്പന്, മണ്ഡലം പ്രസിഡന്റ് കെ.ബി.മുരളി പരിസ്ഥിതി സെല്‍ ജില്ലാ കണ്‍വീനര്‍ ഏലൂര്‍ ഗോപിനാഥ്, യുവമോര്‍ച്ച മണ്ഡലം ജനറള്‍ സെക്രട്ടറി സുബീഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വി.വി.ലക്ഷ്മണന്, ചേരാനെല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ.ദിലീപ്കുമാര്, മഹിളാമോര്‍ച്ച മണ്ഡലം നേതാവ് രമണി ബാബു, ജെയിംസ് കിണറ്റിങ്കല്‍, ന്യൂനപക്ഷമോര്‍ച്ച നേതാവ് സതീഷ് മാര്ട്ടിന്, കുട്ടന് അമ്പലക്കടവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: