കൊച്ചി: ഡോ.ബി.ആര്.അംബേദ്കറിന്റെ 55-ാം ചരമവാര്‍ഷികം പ്രമാണിച്ച് ടി.കെ.സി. വടുതല ഫൗണ്ടേഷന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ആറിന് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും.
എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന് എംഎല്‍എ ആധ്യക്ഷ്യം വഹിക്കും. ഡോ.സെബാസ്റ്റ്യന്‍ പോള്‍, പ്രൊഫ.കെ.കെ.വിജയലക്ഷി, കെ.രജികുമാര്‍, ചിറ്റൂര്‍ ചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വിനോദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ ജസ്റ്റിസ് കെ.തങ്കപ്പന് ഉദ്ഘാടനം ചെയ്യും.
ആഗോളീകരണ കാലത്ത് അംബേദ്ക്കര്‍ ദര്‍ശനങ്ങളുടെ പ്രസക്തി, ഉദ്യോഗസ്ഥ പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും, വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക്-കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ പി.രാജീവ് എം.പി, ജെ.സുധാകരന്, കെ.വി.കുമാരന്, കെ.വി.മദനന് എന്നിവര്‍ ക്ലാസെടുക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനവും, പുസ്തകപ്രകാശനവും മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വി.പി.സജീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും. കെ.എം.റോയ്, പൂയപ്പിളളി തങ്കപ്പന്, കെ.എം.ശരത്ചന്ദ്രന്, ശ്രീകണ്ഠന് വടുതല എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: