തിരുവഞ്ചൂറ്‍: സര്‍ക്കാര്‍ ജോലിക്കായുള്ള നീണ്ട കാത്തിരിപ്പിന് 54-ാം വയസ്സില്‍ സാഫല്യം പൂര്‍ത്തീകരിച്ച തിരുവഞ്ചൂറ്‍ കിഴക്കേവാര്യത്ത് വി.ആര്. ഗോവിന്ദവാര്യര്‍ ആഹ്ളാദത്തിലാണ്. 10 മാസം കൊണ്ട് ജോലിയില്‍ നിന്ന് വിരമിക്കണമെന്ന് അറിയുമ്പോള്‍ അതിലേറെ വേദനയും. എം.എ.ഹിസ്റ്ററിയില്‍ ഉന്നത വിജയം നേടിയ ഗോവിന്ദവാര്യര്‍ ഒരു സര്‍ക്കാര്‍ ജോലിക്കായി ഒട്ടേറെ പരീക്ഷകള്‍ എഴുതിയിരുന്നു. പക്ഷേ ഭാഗ്യം ഇപ്പോഴാണ് ഗോവന്ദവാര്യരെ തേടിയെത്തിയത്. കോട്ടയം ഇടയിരിക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജോലിക്കായാണ് അഡ്വൈസ് മെമ്മോ കിട്ടിയിട്ടുള്ളത്. 2006ല്‍ അപേക്ഷ അയച്ച് 2007 ല്‍ എഴുതിയ പരീക്ഷയിലാണ് വിജയം കണ്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് എം.ജി.യൂണിവേഴ്സിറ്റിയില്‍ താത്കാലിക ജോലി ചെയ്തിരിന്നു. ഗോവിന്ദവാര്യര്‍ ഇപ്പോള്‍ വടവാതൂറ്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കഴകമായി ജോലി ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: