കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ ഉപദേശം കണക്കിലെടുക്കാതെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന് ദലൈലാമ മദര്തെരേസയെക്കുറിച്ചു നടത്തിയ പ്രഭാഷണത്തില്‍ പങ്കെടുത്തു. ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ സംബന്ധിക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറേയും സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റ് വിലക്കിയിരുന്നു.
ചടങ്ങില്‍ പങ്കെടുത്തെങ്കിലും ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. തന്റെ അമ്മക്ക് സുഖമില്ല. അതിനാലാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക്ക് ഓബ്രയിന്‍ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ മുഖ്യമന്ത്രിയേയും ഗവര്‍ണറേയും താന്‍ പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് ചൈന വിലക്കിയതില്‍ അത്ഭുതമില്ലെന്ന് ദലൈലാമ പറഞ്ഞു. എന്നാല്‍ ഈ പ്രശ്നം രാഷ്ട്രീയ വല്‍ക്കരിക്കപ്പെടരുതെന്ന് ലാമ ആവശ്യപ്പെട്ടു. താന്‍ ഒരു രാഷ്ട്രീയ നേതാവല്ലെന്നും ഈ സന്ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ ചൈനയില്‍നിന്നും ഇതിനുമുമ്പ് ഉണ്ടായതായും ലാമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: