കൊച്ചി: പത്താമത് എഹറണാകുളം റവന്യൂ ജില്ലാ കായികമേളയില്‍ കോതമംഗലത്തിനു ചാംപ്യന്‍ഷിപ്പ്. അങ്കമാലി രണ്ടാം സ്ഥാനത്തും എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. സംസ്ഥാനത്തെ ചാമ്പ്യന്സ്കൂളുകളായ മാര്‍ ബേസിലിന്റേയും സെന്റ് ജോര്‍ജിന്റേയും പിന്തുണയോടെയാണ് കോതമംഗലം ഒരു വട്ടം കൂടി വെല്ലുവിളികളില്ലാതെ കിരീടം ചൂടിയത്. മാര്‍ ബേസിലിന്റേയും സെന്റ് ജോര്‍ജിന്റേയും ബല പരീക്ഷണത്തിനു വേദിയായ കായികമേളയില്‍ നിലവിലെ ജേതാക്കളായിരുന്ന സെന്റ് ജോര്‍ജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മാര്‍ ബേസില്‍ ഒന്നാമതെത്തി. കോതമംഗലത്തിന് 648.5 പോയിന്റാണുള്ളത്. 75 സ്വര്‍ണവും 67 വെള്ളിയും 57 വെങ്കലവുമാണ് കോതമംഗലം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ അങ്കമാലി 68 പോയിന്റും എറണാകുളം 44 പോയിന്റും കരസ്ഥമാക്കി.
സ്കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജിനോട് കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് മീറ്റില്‍ അര പോയിന്റ് വ്യത്യാസത്തില്‍ രണ്ടാമതായിപ്പോയതിന്റെ കണക്ക് ഇപ്രാവശ്യം റെവന്യൂ മീറ്റിലൂടെ കോതമംഗലം മാര്‍ ബേസില്‍ പകരം വീട്ടി . ഒന്നാമതെത്തിയ മാര്‍ ബേസില്‍ 337 പോയിന്റ് കരസ്ഥമാക്കി. സെന്റ് ജോര്‍ജ് 266.5 പോയിന്റ് നേടി രണ്ടാമതെത്തി. കോതമംഗലം ഉപജില്ല കരസ്ഥമാക്കിയ 75 സ്വര്‍ണത്തില്‍ 72 ഉം മാര്‍ ബേസിലും സെന്റ് ജോര്‍ജും കൂടി നേടിയതാണ് .
സ്കൂളുകളില്‍ മൂന്നാം സ്ഥാനത്തെത്തിയ തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളിന് 34 പോയിന്റുണ്ട്. വ്യക്തിഗത ചാമ്പ്യന്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ അമല്‍ പി രാഘവും ബിബിന്‍ ജോര്‍ജും ,പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജോര്‍ജിന്റെ ശാലിനി വി കീയും ഒന്നാമതെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: