Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിമതിക്കെതിരെ യുവശക്തി

Janmabhumi Online by Janmabhumi Online
Nov 30, 2011, 10:43 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ മാര്‍ക്സിസ്റ്റ്‌ കാപാലികരാല്‍ കൊല ചെയ്യപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പന്ത്രണ്ട്‌ വര്‍ഷം തികയുകയാണ്‌. കണ്ണൂരിലെ മാര്‍ക്സിസ്റ്റ്‌ സര്‍വ്വാധിപത്യത്തിനും അക്രമ രാഷ്‌ട്രീയത്തിനുമെതിരെ ധീരമായ ചെറുത്തു നില്‍പ്പ്‌ നടത്തുകയും യുവാക്കളെയും പൊതു സമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ട്‌ സിപിഎമ്മിന്റെ ദുഷ്ചെയ്തികളെ തുറന്നു കാണിക്കുകയും ചെയ്ത ജയകൃഷ്ണന്‍ മാസ്റ്റര്‍ ജീവിച്ചിരിക്കുമ്പോള്‍ അവരുടെ കണ്ണിലെ കരടായിരുന്നു. കേരളത്തിന്റെ പൊതു മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരവും നിന്ദ്യവുമായ സംഭവമായിരുന്നു ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം. ക്ലാസ്‌ മുറിയില്‍ തന്റെ ശിഷ്യരുടെ മുന്നില്‍ വച്ച്‌ ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം നരാധമന്മാര്‍ കൊല ചെയ്തപ്പോള്‍ ഇന്ത്യ മുഴുവന്‍ അപലപിച്ചെങ്കിലും അതിനെ ന്യായീകരിക്കാന്‍ സിപിഎം നേതൃത്വം രംഗത്തു വരികയാണ്‌ ചെയ്തത്‌. കണ്ണൂരിലെ സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരായുള്ള ജനാധിപത്യ ശക്തികളുടെ ദൃഢീകരണമാണ്‌ ജയകൃഷ്ണന്‍ മാസ്റ്ററുടെ ആത്മാവിനോട്‌ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതീകരണം.

ജയകൃഷ്ണന്‍ മാസ്റ്റര്‍ പ്രതിനിധാനം ചെയ്തത്‌ സിപിഎമ്മിന്റെ അക്രമത്തിനെതിരായ ചെറുത്തു നില്‍പ്പിനെ മാത്രമായിരുന്നില്ല. ദേശീയ ശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകം കൂടിയായിരുന്നു അദ്ദേഹം. സ്വാഭാവികമായും ജയകൃഷ്ണന്‍ മാസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്‌ട്രീയവും സാമൂഹികവുമായ മൂല്യങ്ങളില്‍ അടിയുറച്ചു നിന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ യുവമോര്‍ച്ചയ്‌ക്ക്‌ ചെയ്യാനുള്ളത്‌.

സമൂഹത്തിലെ ചെറുപ്പക്കാരെന്ന നിലയ്‌ക്ക്‌ നാടിനെ ഗ്രസിച്ചിരിക്കുന്ന സാമൂഹ്യവിപത്തുകള്‍ക്കെതിരായ പോരാട്ടമാണ്‌ യുവമോര്‍ച്ചയ്‌ക്ക്‌ ഏറ്റെടുക്കാനുള്ളത്‌. ഇന്ന്‌ നമ്മുടെ സമൂഹത്തെ ഏറ്റവും അധികം ഗ്രസിച്ചിരിക്കുന്നത്‌ അഴിമതിയാണ്‌. രാഷ്‌ട്രീയ രംഗത്താണെങ്കിലും സമൂഹത്തിന്റെ മറ്റേതുമേഖലയിലാണെങ്കിലും അഴിമതിയുടെ അതിപ്രസരം ദൃശ്യമാണ്‌. അതേസമയം അഴിമതിക്കെതിരായ ചെറുത്തു നില്‍പ്പും അങ്ങിങ്ങായി ഉയര്‍ന്നു വരുന്നു എന്നുള്ളതാണ്‌ നമുക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌.

ജനാധിപത്യത്തിന്റെ പേരിലാണ്‌ നമ്മുടെ രാഷ്‌ട്രം ലോകം മുഴുവന്‍ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നത്‌. എന്നാല്‍ അഴിമതിയുടെ പേരില്‍ എല്ലാ ഇന്ത്യാക്കാരനും തലകുനിക്കേണ്ടിവരികയാണ്‌. ലോകത്തിലെ ഏറ്റവും വലിയ അഴിമതികള്‍ നടന്നിരിക്കുന്നത്‌ നമ്മുടെ നാട്ടിലാണ്‌. ടു-ജി സ്പെക്ട്രം ആയാലും കോമണ്‍വെല്‍ത്ത്‌ ഗെയിംസായാലും അഴിമതിയുടെ അളവിനെക്കുറിച്ച്‌ നിലവിലുള്ള ധാരണകളൊക്കെ തിരുത്തുന്ന രീതിയിലാണ്‌ യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.
അഴിമതി കോണ്‍ഗ്രസ്സിന്റെ കൂടപ്പിറപ്പാണ്‌. ജവഹര്‍ലാല്‍ നഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളൊക്കെ അഴിമതിയില്‍ മുങ്ങിക്കുളിച്ചവരായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ബൊഫോഴ്സ്‌ അഴിമതിക്കെതിരെ പാര്‍ളമെന്റില്‍ പ്രതിപക്ഷാംഗങ്ങളൊക്കെ രാജിവച്ച സംഭവം വരെയുണ്ടായി. എന്നാല്‍ ഈ പാരമ്പര്യത്തെയൊക്കെ മറികടക്കുന്ന രീതിയിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ യുപിഎ സര്‍ക്കാര്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്‌. മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങളില്‍ നിന്ന്‌ നേരെ ജയിലിലേക്കാണ്‌ പോകുന്നത്‌.

ഇവരെ അകത്താക്കിയത്‌ ഭരണക്കാര്‍ നിയന്ത്രിക്കുന്ന സിബിഐ ഒന്നുമല്ല. കോടതിയുടേയും സിഎജിയുടെയും ഇടപെടലുകളാണ്‌ അഴിമതിക്കാര്‍ അല്‍പമെങ്കിലും പിടിക്കപ്പെടാന്‍ കാരണമായത്‌. എന്നാല്‍ കുറ്റം മുഴവന്‍ ഘടക കക്ഷി മന്ത്രിമാരുടെ തലയിലാക്കി രക്ഷപ്പെടാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌. ടു-ജി സ്പെക്ട്രം കുംഭകോണം നടന്നത്‌ ചിദംബരം ഉള്‍പ്പടെയുള്ള കോംഗ്രസ്‌ മന്ത്രിമാരുടെ അറിവോടും അനുഗ്രഹാശിസ്സുകളോടും കൂടിയാണ്‌. ഇവരെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കാതെ അഴിമതി അവസാനിപ്പിക്കാനും കഴിയില്ല.

നേരത്തെ അഴിമതിയെന്ന്‌ ചൂണ്ടിക്കാണിക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയെക്കുറിച്ചുമാത്രമാണ്‌ നമുക്ക്‌ ഓര്‍മ്മവരാറുണ്ടായിരുന്നത്‌. എന്നാല്‍ ഇന്ന്‌ സമൂഹത്തിലെ എല്ലാമേഖലയിലും അഴിമതി ഗ്രസിച്ചിരിക്കുകയാണ്‌. ഏറ്റവും വലിയ അഴിമതി നടക്കുന്നത്‌ തെരഞ്ഞെടുപ്പ്‌ രംഗത്താണ്‌. അഴിമതിക്കാരായ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കോര്‍പ്പറേറ്റുകള്‍ രംഗത്തിറങ്ങുന്നത്‌ സ്വാഭാവികം മാത്രം. പണംകൊണ്ട്‌ തെരഞ്ഞെടുപ്പ്‌ ജയിച്ച്‌ അധികാരത്തിലെത്തിയ ശേഷം അഴിമതി നടത്തി പണമുണ്ടാക്കുകയാണ്‌ ഇവിടെ നടക്കുന്നത്‌. പാര്‍ളമെന്റ്‌ തെരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ നവീകരണം വരുത്തുകയും പണത്തിന്റെ ഉപയോഗം കുറയ്‌ക്കുകയുമാണ്‌ ഇതിനൊരു പോംവഴി. തെരഞ്ഞെടുപ്പു പരിഷ്കാരത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ബിജെപിയും യുവമോര്‍ച്ചയും വളരെ നാളുകളായി ആവശ്യപ്പെട്ടുവരുന്നതാണ്‌.

അഴിമതിയെക്കുറിച്ച്‌ പറയുമ്പോള്‍ നിരാശാജനകമായ വാര്‍ത്തകള്‍ മാത്രമല്ല നമുക്ക്‌ കേള്‍ക്കാന്‍ കഴിയുന്നത്‌. അഴിമതിയെ നിയന്ത്രിക്കാനുള്ള ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാഹസാരെയുടെയും രാംദേവിന്റെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പതിനായിരക്കണക്കിന്‌ യുവാക്കളാണ്‌ പങ്കെടുത്തത്‌. നിലവില്‍ രാഷട്രീയ പ്രവര്‍ത്തനവുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി യുവാക്കള്‍, ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റിവച്ചുകൊണ്ട്‌ അഴിമതിക്കെതിരായ പോരാട്ടത്തിന്‌ മുന്നിട്ടിറങ്ങിയത്‌ ഭരണാധികാരികളെ വിറകൊള്ളിച്ചിട്ടുണ്ട്‌.

അഴിമതിക്കാരായ ഭരണാധികരാകിളെ നിലയ്‌ക്കു നിര്‍ത്താനും അഴിമതിയെ തുടച്ചു നീക്കാനും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഴിയും. എഴുപതുകളുടെ തുടക്കത്തില്‍ ഗുജറാത്തിലും ബിഹാറിലും വിദ്യാര്‍ത്ഥികളും യുവാക്കളും അഴിമതി വിരുദ്ധ പോരാട്ടത്തിന്‌ മുന്നിട്ടിറങ്ങിയിരുന്നു. പിന്നീട്‌ ലോക്നായിക്‌ ജയപ്രകാശ്‌ നാരായണന്‍ വിദ്യാര്‍ത്ഥികളെ നയിക്കാന്‍ ജനമധ്യത്തിലേക്കിറങ്ങി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും പൗരാവകാശങ്ങള്‍ റദ്ദാക്കിയും ബിജെപി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപകാലത്തും കോണ്‍ഗ്രസ്സിന്‌ അഴിമതി വിരുദ്ധ സമരങ്ങള്‍ക്കു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നിട്ടുണ്ട്‌.

ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനം പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുള്ള നമ്മുടെ അവകാശത്തോടൊപ്പം അഴിമതിക്കെതിരായി പോരാടാനുള്ള നമ്മുടെ കര്‍ത്തവ്യത്തെക്കൂടി ഓര്‍മിപ്പിക്കുന്നതാണ്‌. അഴിമതിക്കെതിരെ യുവശക്തി എന്നതാണ്‌ ഈ ഘട്ടത്തില്‍ യുവമോര്‍ച്ച ഉയര്‍ത്തുന്ന മുദ്രാവാക്യം. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും അഴിമതിക്കെതിരായ ചെറുത്തു നില്‍പ്പിന്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.

വി.വി. രാജേഷ്‌

(യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

India

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)
India

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല മോദിജീ ; മുന്നോട്ട് പോയി പാക് അധീന കശ്മീർ തിരിച്ചുപിടിക്കേണ്ട സമയമാണിത് : പാക് സോഷ്യൽ മീഡിയ ഹീറോ മുഹമ്മദ് ഷയാൻ അലി

‘ അള്ളാഹു ഞങ്ങളെ രക്ഷിക്കണം ‘ : പാകിസ്ഥാൻ പാർലമെന്റിൽ പ്രാർത്ഥിച്ച് പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

നിലം തൊടാതെ പാകിസ്ഥാൻ മിസൈലുകൾ ; വ്യോമപ്രതിരോധങ്ങളെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ ‘ സുദർശൻ ചക്ര ‘

ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിക്കുകയും, പാകിസ്ഥാന്റെ പിന്തുണയ്‌ക്കും ചെയ്തു ; ദിൽഷാദിനെയും , സെയ്ദിനെയും, സീഷാനെയും പൊക്കി യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies