ന്യൂദല്‍ഹി: രാജ്യത്ത് ഈവര്‍ഷം പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ 85 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസംവരെ ഇന്ത്യയിലൊട്ടാകെ 96 കോടി രൂപയുടെ കള്ളനോട്ടുകളും 81 കോടി രൂപയുടെ കള്ളനോട്ടുകള്‍ മഹാരാഷ്ട്രയില്‍നിന്നാണ് പോലീസും റിസര്‍വ് ബാങ്കും കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു.
പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. കള്ളനോട്ടു കേസുകളിലും മഹാരാഷ്ട്രയാണ് മുന്നില്‍. കള്ളനോട്ട് കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 212 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 114 ഉം ഗുജറാത്തില്‍ 113 ഉം ആന്ധ്രാപ്രദേശില്‍ 98ഉം വെസ്റ്റ് ബംഗാളില്‍ 72 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാക് ചാര സംഘടനയായ ഐഎസ്ഐ ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ എത്തിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നതായും ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു.
അതേസമയം, ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘം വഴിയും ഇന്ത്യാ-പാക് അതിര്‍ത്തി, ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തി വഴിയും കള്ളനോട്ടുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: