ബുല്‍ദാന: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച് 15 പേര് വെന്തു മരിച്ചു. നാഗ്പൂര്‍-ഔറംഗാബാദ് ദേശീയപാതയിലാണ് അപകടം നടന്നത്. 55 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്.
മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുദിശയില്‍ നിന്നും വന്ന റോയല്‍ ട്രാവല്‍സിന്റെയും സോണി ട്രാവല്‍സിന്റെയും ലക്ഷ്വറി ബസുകളാണ് കൂട്ടിയിടിച്ച ശേഷം തീപിടിച്ചത്. തീപിടിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടമുണ്ടാകുമ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ബസ്സുകള്‍ കൂട്ടിയിടിച്ചയുടനെ തീപിടിക്കുകയായിരുന്നു. 12 യാത്രക്കാര്‍ സീറ്റിലിരുന്ന നിലയില്‍ വെന്തുമരിക്കുകയായിരുന്നുവെന്ന് മേഘാര് പൊലീസ് സ്റ്റേഷന് മേധാവി ബി. ഐ. സൂര്യാ വാന്‍ഷി പറഞ്ഞു. പരിക്കേറ്റവരെല്ലാവരും മേഘാര് സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: