ലണ്ടന്‍: ലണ്ടനില്‍ 2012 ല്‍ നടക്കുന്ന ഒളിമ്പിക് മത്സരങ്ങളില്‍ സിഖ് അത്ലറ്റുകള്‍ക്കും കാണികള്‍ക്കും അവരുടെ പരമ്പരാഗതമായ കൃപാണ്‍ (വാള്) ധരിക്കാന്‍ സംഘാടകര്‍ അനുമതി നല്കി. എല്ലാ മതത്തില്‍പ്പെട്ടവരേയും കാണികളായി ആകര്‍ഷിക്കുവാന്‍ 193 വിവിധ മതങ്ങള്‍ക്കായുള്ള ആരാധനാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ അന്തര്‍ദ്ദേശീയ ഒളിമ്പിക് മത്സരങ്ങളില്‍ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ജൂത, ബുദ്ധ പ്രാര്‍ത്ഥനാലയങ്ങള്‍ മാത്രമേ സജ്ജീകരിക്കാറുള്ളൂ.
സിഖുകാരുടെ വാളുകള്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കുമെങ്കിലും അവ ഉറയില്‍നിന്ന് ഊരേണ്ടതില്ല. 2001ലെ ബ്രിട്ടീഷ് കാനേഷുമാരി പ്രകാരം നാലാമത്തെ പ്രമുഖ മതമായ സിഖ് മതത്തിന് ജനസംഖ്യയുടെ ആറ് ശതമാനം അംഗങ്ങളുണ്ട്. 1972 ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഒമ്പത് ഇസ്രായേലി അത്ലറ്റുകളും അവരെ പിടികൂടിയ പാലസ്തീനിയന്‍ ബ്ലാക്ക് സപ്തംബര്‍ അംഗങ്ങളും ഒരു ജര്‍മന്‍ പോലീസുകാരനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഒളിമ്പിക് മത്സരങ്ങളില്‍ കര്‍ശന സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: