ജോസ്: നൈജീരിയയില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുണ്ടായ വര്‍ഗീയ കലാപത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കലാപത്തെത്തുടര്‍ന്ന് ഈ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ ഒരു അതിര്‍ത്തി പ്രദേശമാണ് ഇത്. വടക്ക് ഭാഗത്ത് മുസ്ലീങ്ങളും തെക്ക് ഭാഗത്ത് ക്രൈസ്തവരുമാണ് ഇവിടെയുള്ളത്. കൃഷിഭൂമിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവിടെ വര്‍ഗീയ കലാപം ഉണ്ടായിരിക്കുന്നത്.
പ്രത്യേക ദൗത്യസേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കലാപത്തെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കുകള്‍ പറ്റിയതായും വീടുകള്‍ കത്തി നശിച്ചതായും കുറെ അധികം ആളുകള്‍ മരിച്ചതായും ജോസ് പ്രദേശത്തെ വക്താവ് വ്യക്തമാക്കി.
ജനസംഖ്യയില്‍ ക്രൈസ്തവരും മുസ്ലീങ്ങളും നൈജീരിയയില്‍ ഒരുപോലെയാണ്. ഈ വര്‍ഷം സപ്തംബറില്‍ നൈജീരിയയിലുണ്ടായ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: