തൃശൂര്‍ : തൃശൂരില്‍ ജനുവരി 16മുതല്‍ 22വരെ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൃശൂര്‍ ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് കെ.വി.ദാസന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് തേറമ്പില്‍ രാമകൃഷ്ണന് നല്കി പ്രകാശനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട ലോഗോക്ക് കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഉപഹാരം നല്‍കും.
സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 10മണിക്ക് മേയര്‍ ഐപി പോള്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.ഷാജഹാന്, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എംഅബ്ദുറഹ്മാന്, പൊതു വിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ പി.കെ.കൃഷ്ണന്, ഹയര്‍ സെക്കണ്ടറി ജോ.ഡയറക്ടര്‍ എസ്എസ് അനില്‍കുമാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എം.നൂര്ജഹാന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: