തിരുവനന്തപുരം: തമിഴ്നാടിന് അണക്കെട്ടില്‍ നിന്ന് വെള്ളം നല്‍കുന്നതിന് കേരളത്തിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിന്റെ നിലപാട്. ഇതു സംബന്ധിച്ച് ആര്‍ക്കു വേണമെങ്കിലും ഉറപ്പു നല്‍കാം. ജനങ്ങളുടെ ആശങ്ക സംസ്ഥാന സര്‍ക്കാരിന് പരിഗണിച്ചേപറ്റൂ. കേന്ദ്രമന്ത്രി പി.കെ.ബന്‍സലിനെ കേരളത്തിന്റെ ആശങ്ക നേരിട്ട് അറിച്ചതു അതുകൊണ്ടാണുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം ഒരൊറ്റ മദ്യവില്‍പ്പനശാല പോലും അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: