ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്ഐ ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പല സംഘടനകളെയും സഹായിക്കുന്നതായി വെളിപ്പെടുത്തല്‍. പാക്കിസ്ഥാനില്‍ വേരുകളുള്ള ലഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകള്‍ക്കാണ് ഐഎസ്ഐ പിന്തുണ ലഭിക്കുന്നതെന്ന് ആഭ്യന്തരസഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയെ അറിയിച്ചു.
ഭീകരവാദത്തിനെതിരെ അത് ഏത് രൂപത്തിലായാലും പോരാടാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി സര്‍ക്കാര്‍ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബീഹാറിലെ ചില ഭീകരര്‍ക്ക് ലഷ്കറെ തൊയ്ബയുമായി ബന്ധമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായും ഒരു ചോദ്യത്തിനുത്തരമായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: