മെല്‍ബണ്‍: ഇന്ത്യയ്ക്ക് യുറേനിയം വില്‍ക്കാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്ഡ്സ് തന്നോട് ആലോചിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രിയും മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായ കെവിന് റൂഡ് പറഞ്ഞു. യുറേനിയം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നത് നല്ലതല്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെവിന് പറഞ്ഞു.
എന്നാല്‍ ലേബര്‍ പാര്‍ട്ടിയില്‍ ഇന്ത്യയ്ക്ക് യുറേനിയം നല്‍കുന്നത് സംബന്ധിച്ച നടപടികളെ എതിര്‍ക്കില്ലെന്നും കെവിന് റൂഡ് വ്യക്തമാക്കി. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. നേരത്തെ റൂഡ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് യുറേനിയം നല്കാന് നീക്കം നടന്നെങ്കിലും ഒടുവില്‍ ഇദ്ദേഹല് ഇതില്‍ നിന്നും മലക്കം മറിയുകയായിരുന്നു.
വിദേശകാര്യനയത്തിലെ നിര്‍ണായക തീരുമാനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടെന്ന തോന്നലുണ്ടായോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ താത്പര്യമാണിതെന്നും എല്ലാ മന്ത്രിമാരോടും സംസാരിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കെവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: