കോട്ടയം: മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് ഭാരതത്തിണ്റ്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് സേവാഭാരതിയും ശബരിമല അയ്യപ്പസേവാസമാജവും ചേര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷന്, കോട്ടയം മെഡിക്കല്‍ കോളേജ്, തിരുനക്കര മഹാദേവക്ഷേത്രം, ഏറ്റുമാനൂറ്‍ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ൨൪ മണിക്കൂറ് ആംബുലന്‍സ് സൗകര്യങ്ങളോടുകൂടിയുള്ള സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. സേവാകേന്ദ്രങ്ങളില്‍ അയ്യപ്പഭക്തന്മാര്ക്ക് വിരി വയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പഭക്തന്മാര്ക്ക് ന്യായവിലക്ക് ഭക്ഷണം നല്കുവാന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പ്രാഥമിക സൗകര്യങ്ങള്‍ ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും സേവാഭാരതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്റ്റ്പി.ജി.ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. എം.ആര്.അജിത്കുമാര്‍, സി.ബി.സോമന്, എം.കെ.ശശാങ്കന്, ആര്.സാനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: